കൊച്ചി: വി.എസ് അച്യുതാനന്ദൻ അധികാരദുരമൂത്ത ആളാണെന്നും പിണറായി വിജയൻ സർക്കാർ നൽകുന്ന ഒരു കാറിനും ബംഗ്ലാവിനും വേണ്ടി അദ്ദേഹം ഇത്രയും തരം താഴാൻ പാടില്ലായിരുന്നുവെന്നും ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ. ആട്ടും തുപ്പും കേട്ട് ഉപദേശകനാവുന്നതിലും ഭേദം അന്തസായി വയസാംകാലത്ത് അടങ്ങി ഒതുങ്ങി കഴിയുന്നതാണ് നല്ലതെന്നും ഫേസ്ബുക്കിലിട്ട കുറിപ്പിൽ സുരേന്ദ്രൻ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
ശ്രീ വി എസ് അച്യുതാനന്ദൻ അധികാരദുര മൂത്ത ആളാണെന്ന് നേരത്തെ തന്നെ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പിണറായി വിജയൻ സർക്കാർ നൽകുന്ന ഒരു കാറിനും ബംഗ്ലാവിനും വേണ്ടി അങ്ങ് ഇത്രയും തരം താഴാൻ പാടില്ലായിരുന്നു. അതിൽ കൂടുതലൊന്നും അങ്ങേക്കിനി ലഭിക്കാൻ പോകുന്നില്ല. അങ്ങയുടെ ഒരുപദേശവും ഈ സർക്കാർ ചെവിക്കൊള്ളൂമെന്നു ഈ ലോകത്താരും കരുതുന്നില്ല. ദയവായി താങ്കൾ ആ പദവി ഇനി സ്വീകരിക്കരുത്. നാണക്കേടാണ്, അങ്ങേക്ക് മാത്രമല്ല, മുഴുവൻ കേരളീയർക്കും. മകൻ അരുൺ കുമാറിന്റെ ആർത്തി ഇനിയും തീരുമെന്ന് കരുതേണ്ട. അയാൾ കാരണം ഇതെത്രാമത്തെ തവണയാണ് താങ്കൾ നാണം കെടുന്നത്? മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും പ്രവർത്തിച്ച താങ്കൾക്ക് അതുവഴി കിട്ടുന്ന പെൻഷൻ കൊണ്ട് ശിഷ്ടകാലം സുഖമായി കഴിയാമല്ലോ. വിയോജിപ്പുള്ള കാര്യങ്ങൾ തുറന്നു പറയാനെങ്കിലും സ്വാതന്ത്ര്യം ലഭിക്കുമല്ലോ. എം സ്വരാജ് മുതൽ എം എം ലോറൻസ് വരെയുള്ളവരുടെ ആട്ടും തുപ്പും കേട്ട് ഉപദേശകനാവുന്നതിലും ഭേദം അന്തസ്സായി വയസ്സാംകാലത്ത് അടങ്ങി ഒതുങ്ങി കഴിയുന്നതാണ് അങ്ങേക്ക് നല്ലത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.