കോഴിക്കോട്: ‘മാധ്യമം’ ജീവനക്കാരുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നവര്‍ക്കായി മാധ്യമം റിക്രിയേഷന്‍ ക്ളബ് കേന്ദ്ര കമ്മിറ്റി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. എസ്.എസ്.എല്‍.സി കേരള സിലബസില്‍ ഉന്നത വിജയം നേടിയ കെ. ഷാനിബ, ഹിമ മജീദ്, എം.കെ. ഹിബ, അഖില ജോണ്‍സണ്‍, അനീക എന്‍, സി.ബി.എസ്.ഇ പത്താംതരത്തില്‍ ഉന്നത വിജയം നേടിയ ശാരിഖ് അസ്ലം, ഫാത്തിമ കരീം, മുഹമ്മദ് യാസീന്‍, പ്ളസ് ടു കേരള സിലബസില്‍ ഉന്നത വിജയം നേടിയ സലീഖ് അസ്ലം, പ്രഫഷനല്‍ കോഴ്സ് പ്രവേശപരീക്ഷയില്‍ ഉന്നത വിജയം നേടിയ ആസിഫ് ബാബു, അഖില ഇബ്രാഹിം, ഷാമിന്‍ റിസ ഹുസൈന്‍, സലീഖ് അസ്ലം, അഷര്‍ന അലി, ബിരുദ പരീക്ഷയില്‍ ഉന്നത വിജയം നേടിയ അഷ്റ യൂസുഫ് എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.
ഇതോടൊപ്പം ഷാനിബ കെ., ഹിമ മജീദ്, എം.കെ. ഹിബ, അഖില ജോണ്‍സണ്‍ എന്നിവര്‍ കെ. ഷെയ്ഖ് അലി മാസ്റ്റര്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റിനും സലീഖ് അസ്ലം, അനീക എന്‍. എന്നിവര്‍ എസ്.എന്‍ ഷംസാദ് മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റിനും അര്‍ഹരായി. മാധ്യമം കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ ജനറല്‍ മാനേജര്‍ എ.കെ സിറാജ് അലി, ജനറല്‍ മാനേജര്‍ (അഡ്മിന്‍) കളത്തില്‍ ഫാറൂഖ്, ഡെപ്യൂട്ടി എഡിറ്റര്‍മാരായ കെ. ബാബുരാജ്, ഇബ്രാഹിം കോട്ടക്കല്‍ എന്നിവര്‍ കാഷ് അവാര്‍ഡും മൊമെന്‍േറായും വിതരണം ചെയ്തു.
റിക്രിയേഷന്‍ ക്ളബ് പ്രസിഡന്‍റ് എന്‍. രാജേഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.കെ.എം ജാഫര്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. സീനിയര്‍ അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ കെ. അബ്ദുറഹ്മാന്‍, ന്യൂസ് എഡിറ്റര്‍ ബി.കെ ഫസല്‍ എന്നിവര്‍ ആശംസ നേര്‍ന്നു. എം. കുഞ്ഞാപ്പ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.