കോൺഗ്രസ്‌ നേതാവിനെ ഞായറാഴ്​ച തെരഞ്ഞെടുക്കും; ചെന്നിത്തലക്ക് സാധ്യത

തിരുവനന്തപുരം : കോൺഗ്രസ്‌ ഐ നിയമസഭാ കക്ഷി നേതാവിനെ ഞായറാഴ്ച തെരഞ്ഞെടുക്കും. കെ പി സി സി ആസ്ഥാനത്ത് കാലത്ത് 11 നു നടക്കുന്ന യോഗത്തിൽ കേരള ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, എ ഐ സി സി സെക്രട്ടറി ദീപക് ബാബ്രിയ എന്നിവർക്ക് പുറമെ കോൺഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രതിനിധിയായി ഷീലാ ദീക്ഷിതും പങ്കെടുക്കും.
പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന്റെ നേതാവായിരിക്കും കാബിനറ്റ് പദവിയുള്ള  പ്രതിപക്ഷ നേതാവ് എന്നതിനാൽ ഈ യോഗത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. രമേശ്‌ ചെന്നിത്തലയെ നേതാവായി തെരഞ്ഞെടുക്കുമെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന. എം.എൽ.എ മാർക്കിടയിൽ അംഗബലത്തിൽ  ഐ  ഗ്രൂപ്പാണ് മുന്നിൽ എന്നതു  മാത്രമല്ല , കോൺഗ്രസ്‌ ഹൈകമാണ്ടും ചെന്നിത്തല വരണമെന്ന് താൽപര്യപ്പെടുന്നുണ്ടെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. കോൺഗ്രസിനു ഇത്ര വലിയ തകർച്ച സംഭവിച്ചതിന്റെ പ്രധാന ഉത്തരവാദി ഉമ്മൻ‌ചാണ്ടിയാണെന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഉമ്മൻചാണ്ടിയെ മുന്നിൽ നിർത്തി ഇനി പാർട്ടിയെ രക്ഷപ്പെടുത്തി എടുക്കാൻ കഴിയുമോ എന്ന കാര്യം സംശയമാണ്. അത്തരമൊരു സാഹചര്യത്തിൽ ചെന്നിത്തലയെ നേതാവായി തെരഞ്ഞെടുക്കുമെന്നാണ് കരുതപ്പെടുന്നത്. 
ചെന്നിത്തലക്കെതിരെ കെ മുരളീധരനെ രംഗത്ത്‌ ഇറക്കാൻ ഇതിനിടെ എ ഗ്രൂപ്പ് നേതാക്കൾ ശ്രമം നടത്തിയെങ്കിലും മുരളി അതിനു വഴിപ്പെട്ടില്ലെന്നാണ് വിവരം.
22 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. അതില്‍ 14 പേര്‍ ഐ ഗ്രൂപ്പും ഏഴു പേര്‍ എ ഗ്രൂപ്പും ഒരാള്‍ സുധീരന്‍ പക്ഷത്തുമാണുള്ളത്.    
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.