മലപ്പുറത്ത് ബസ് ബൈക്കുകളിൽ പാഞ്ഞ് കയറി രണ്ട് മരണം

കാളികാവ് (മലപ്പുറം): നിയന്ത്രണം വിട്ട സ്വകാര്യബസ് ബൈക്കുകളിൽ പാഞ്ഞ് കയറി രണ്ട് പേർ മരിച്ചു. വ്യാഴാഴ്ച രാവിലെ 10.30 ഒാടെ കാളികാവ് അങ്ങാടിയിലാണ് അപകടം. ചുങ്കത്തറ ചീരക്കുഴി സ്വദേശി ജിനു ജോസഫ്, വാണിയമ്പലം ശാന്തി നഗറിലെ ബാബു എന്നിവരാണ് മരിച്ചത്.

ബാബു
 


ബസിൻെറ ബ്രേക്ക് നഷ്ടപ്പെട്ട് ഇരു ബൈക്കുകളിലുമായി ഇടിക്കുകയായിരുന്നു. രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കാളികാവ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.