വെടിക്കെട്ട് ദുരന്തം: നിരോധിത രാസവസ്തു ആര്, എവിടെ നിന്ന് എത്തിച്ചെന്ന് ഹൈകോടതി

കൊച്ചി: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിന് നിരോധിത രാസവസ്തു അടങ്ങുന്ന വെടിമരുന്ന് എവിടെ നിന്ന്, ആര് എത്തിച്ചെന്ന് ഹൈകോടതി. വെടിമരുന്നില്‍ പൊട്ടാസ്യം ക്ളോറേറ്റ് കണ്ടത്തെിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുവെങ്കിലും ആര് വിതരണം ചെയ്തുവെന്നത്് സംബന്ധിച്ച് സൂചനയില്ളെന്നും ജസ്റ്റിസ് പി. ഉബൈദ് ചൂണ്ടിക്കാട്ടി. കേസില്‍ അറസ്റ്റിലായ ക്ഷേത്രഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യഹരജി പരിഗണിക്കവേയാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്.

28ാം പ്രതിയായ ജിബുവാണ് ഇത് എത്തിച്ചതെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍െറ വിശദീകരണം. തമിഴ്നാട്ടില്‍ റെയ്ഡിനത്തെിയപ്പോഴേക്കും രാസവസ്തു അവിടെനിന്ന് നീക്കംചെയ്തതായും സര്‍ക്കാര്‍ അറിയിച്ചു. ഇങ്ങനെ ഒരു ആരോപണം പ്രതിക്കെതിരെ ഇല്ളെന്ന് പ്രതിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. വിതരണത്തിന് നിയന്ത്രണമില്ലാത്തതും ¥ൈലസന്‍സ് ആവശ്യമില്ലാത്തതുമായ അലുമിനിയം പൗഡറും അലുമിനിയം ചിപ്സും ചാര്‍കോളുമാണ് നല്‍കിയത്. അളവില്‍ കവിഞ്ഞ് വെടിക്കെട്ടിനുള്ള വസ്തുക്കള്‍ വിതരണം ചെയ്തുവെന്നാണ് ചുമത്തിയ കുറ്റമെന്നും ഇതിന് പ്രധാന കേസുമായി ബന്ധമില്ളെന്നും പ്രതിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

ഇതോടെ അനുവദനീയമായ അളവില്‍ വിതരണം നടന്നിട്ടുണ്ടോയെന്ന് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് പൊട്ടാസ്യം ക്ളോറേറ്റ് ആര് നല്‍കിയെന്നത് സംബന്ധിച്ച വിവരം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇല്ളെന്ന് കോടതി വ്യക്തമാക്കിയത്. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റിയ കോടതി അന്ന് വിശദവിവരം നല്‍കാന്‍ ക്രൈംബ്രാഞ്ചിനോട് നിര്‍ദേശിച്ചു. അനുവദനീയമായ രീതിയില്‍ മാത്രം വെടിക്കെട്ട് നടത്താനാണ് കരാറുകാരോട് നിര്‍ദേശിച്ചതെന്നും അവരുടെ പ്രശസ്തി ഉയര്‍ത്താനും വാണിജ്യതാല്‍പര്യം സംരക്ഷിക്കാനുമാകാം മറ്റുകാര്യങ്ങള്‍ ചെയ്തതെന്നും പ്രതികളായ ക്ഷേത്രഭാരവാഹികളും വ്യക്തമാക്കി.

അതേസമയം, വെടിക്കെട്ട് ദുരന്തത്തിനിടെ കേടുപാട് സംഭവിച്ച ‘കൊട്ടാരം’ എന്ന് തന്ത്രിയും നാട്ടുകാരും വിശേഷിപ്പിച്ച കെട്ടിടത്തിന്‍െറ അറ്റകുറ്റപ്പണിക്ക് ഡിവിഷന്‍ ബെഞ്ച് അനുമതിനല്‍കി. എക്സ്പ്ളോസിവ് വകുപ്പിന്‍െറ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ വിലയേറിയ ആഭരണങ്ങളും മറ്റുവസ്തുക്കളും സൂക്ഷിച്ചിട്ടുള്ള കെട്ടിടം അറ്റകുറ്റപ്പണി നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ളെന്ന് തന്ത്രി അറിയിച്ചതിനത്തെുടര്‍ന്നാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയത്.

കഴിഞ്ഞ ദിവസം ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ദുരന്തം നടന്ന പരവൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. തിരുവിതാംകൂര്‍ രാജാവ് നല്‍കിയ ആഭരണങ്ങളും മറ്റു സമ്മാനങ്ങളും ഉള്‍പ്പെടെ ഒരു കോടിയിലേറെ രൂപയുടെ വസ്തുക്കള്‍ ഈ കെട്ടിടത്തിലുണ്ടെന്ന് തന്ത്രി അറിയിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണറുടെ സാന്നിധ്യത്തില്‍ കെട്ടിടത്തിനകത്തെ സാധനങ്ങള്‍ തഹസില്‍ദാര്‍ പരിശോധിച്ച് അവിടത്തെന്നെ സൂക്ഷിക്കാന്‍ നടപടിയെടുക്കണം. തന്ത്രിയെ കസ്റ്റോഡിയനുമാക്കണം.

വെടിക്കെട്ടിന് അനുമതി ലഭിക്കാന്‍ പുറമെനിന്നുള്ള ഇടപെടല്‍ ഉണ്ടായോ എന്ന കാര്യം സര്‍ക്കാറിന്‍െറ വിശദീകരണപത്രികയില്‍ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ളെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം നല്‍കിയതും നല്‍കാന്‍ തീരുമാനിച്ചതുമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കൊല്ലം ജില്ലാ കലക്ടര്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള മാനദണ്ഡങ്ങള്‍ വേണം നഷ്ടപരിഹാരം നല്‍കാന്‍ പരിഗണിക്കേണ്ടതെന്ന അമിക്കസ്ക്യൂറിയുടെ നിര്‍ദേശവും കോടതി രേഖപ്പെടുത്തി. ക്ഷേത്രം തന്ത്രിയെയും കേസില്‍ കക്ഷിയാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.