രാത്രി വിളിച്ച് ശുഭവാര്‍ത്ത അറിയിച്ചു; രാവിലെ എത്തിയത് മരണ വാര്‍ത്തയും

മുളങ്കുന്നത്തുകാവ്: അടുത്ത ദിവസം നമുക്കൊരുമിച്ച് ക്വാര്‍ട്ടേഴ്സില്‍ താമസിക്കാമെന്ന പ്രിയതമന്‍െറ അവസാനവാക്കുകള്‍ ഗിരിജയുടെ കാതുകളില്‍നിന്ന് മാഞ്ഞിട്ടില്ല. കൊച്ചിയില്‍ നാവിക ആസ്ഥാനത്ത് വെടിയേറ്റ് മരിച്ച നാവികന്‍ ശിവദാസന്‍െറ മരണം അതുകൊണ്ടുതന്നെ കുടുംബത്തിനും നാട്ടുകാര്‍ക്കും വിശ്വസിക്കാനാവുന്നില്ല. ഞായറാഴ്ച രാത്രി ഏഴിന് ഭാര്യയെ ഫോണില്‍ വിളിച്ച് വിശേഷങ്ങള്‍ അന്വേഷിക്കുകയും കൊച്ചിയില്‍ ക്വാര്‍ട്ടേഴ്സ് അനുവദിച്ചു കിട്ടിയതും പാചകഗ്യാസിനും മറ്റും അപേക്ഷ നല്‍കിയതും ശിവദാസന്‍ പറഞ്ഞിരുന്നു.

രാവിലെ ഭര്‍ത്താവിന്‍െറ മരണവിവരമാണ് ഗിരിജ അറിഞ്ഞത്. മുളങ്കുന്നത്തുകാവ് കോഞ്ചിറ അമ്മന്‍കുഴി റോഡില്‍ കരിങ്കപുള്ളി വീട്ടില്‍ കൃഷ്ണന്‍െറ മകന്‍ ശിവദാസന്‍ (52) 15 വര്‍ഷം മുമ്പ് പട്ടാളത്തില്‍നിന്നും വിരമിച്ചതിനുശേഷം വീണ്ടും നാവികസേനയില്‍ ജോലിക്കത്തെുകയായിരുന്നു. എട്ടുവര്‍ഷം മുമ്പാണ് ശിവദാസനും കുടുംബവും മുളങ്കുന്നത്തുകാവില്‍ സ്ഥലം വാങ്ങി വീട് നിര്‍മിച്ച് താമസിക്കാന്‍ തുടങ്ങിയത്.

ഒരുവര്‍ഷം മുമ്പ് അന്തമാന്‍-നികോബാര്‍ ദ്വീപില്‍നിന്നാണ് സ്ഥലം മാറി കൊച്ചിയില്‍ എത്തിയത്. ഇവിടെ അമിത ജോലിഭാരമാണെന്ന് ശിവദാസന്‍ ഭാര്യ ഗിരിജയോട് പറയാറുണ്ടായിരുന്നുവത്രേ.അനിഷ, ബിനിഷ എന്നീ രണ്ട് പെണ്‍മക്കളാണുള്ളത്. മരുമക്കള്‍: പ്രസൂണ്‍ (എ.ആര്‍ ക്യാമ്പ്, തൃശൂര്‍), അല്‍ജിന്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ചെറുതുരുത്തി ശാന്തിഘട്ടില്‍ സംസ്കരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-14 02:23 GMT