തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് എൽ.ഡി.എഫ് നേതാക്കൾ കേരളാ ഗവർണർ പി. സദാശിവത്തെ കണ്ടു. സി.പി.എം പാർലമെന്‍ററി പാർട്ടി നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്തത് സംബന്ധിച്ച കത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഗവർണർക്ക് കൈമാറി. സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരൻ എം.എൽ.എ, എൻ.സി.പി നേതാവ് എ.കെ ശശീന്ദ്രൻ എം.എൽ.എ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ബുധനാഴ്ച രാവിലെ 9.30ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തും. ഇതോടൊപ്പം മന്ത്രിമാരുടെ വിവരങ്ങളും ഗവർണർക്ക് കൈമാറും. മന്ത്രിമാരുടെ വകുപ്പുകൾ സത്യപ്രതിജ്ഞക്ക് ശേഷം അറിയിക്കുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
എൻ.സി.പിയുടെ മന്ത്രിയെ ഉടൻ തീരുമാനിക്കുമെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി എ.കെ ശശീന്ദ്രൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.