Posted On
date_range Updated On
date_range എം.എം മണി ചീഫ് വിപ്പായേക്കും
തിരുവനന്തപുരം: സി.പി.എം ഇടുക്കി മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവുമായ എം.എം മണിക്ക് ചീഫ് വിപ്പ് സ്ഥാനം നൽകാൻ സി.പി.എം സംസ്ഥാന സമിതിയിൽ തീരുമാനമായതായി സൂചന. ഉടുമ്പൻചോല മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി അഡ്വ. സേനാപതി വേണുവിനെ 1109 വോട്ടിന് തോല്‍പ്പിച്ചാണ് മണി നിയമസഭയിലെത്തിയത്. മണി ഒഴികെയുള്ള എല്ലാ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും മന്ത്രിപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു.
ഇന്ന് ചേർന്ന സംസ്ഥാന സമിതി സി.പി.എം മന്ത്രിമാരുടെ പട്ടികക്ക് അംഗീകാരം നല്‍കി. സി.പി.ഐ അടക്കമുള്ള കക്ഷികള്‍ ചില വകുപ്പുകളില്‍ അവകാശ വാദം ഉന്നയിച്ചതിനാല്‍ ചില മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.