കൊച്ചിക്ക് സമീപം ചമ്പക്കരയിൽ അമോണിയ ചോര്‍ന്നത് പരിഭ്രാന്തിപരത്തി

തൃപ്പൂണിത്തുറ: ഫാക്ട് കൊച്ചിന്‍ ഡിവിഷനിലേക്ക് ചമ്പക്കര കനാല്‍ വഴി ബാര്‍ജില്‍ കൊണ്ടുപോയ അമോണിയ ചോര്‍ന്നത് മണിക്കൂറുകളോളം പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. ചോര്‍ച്ച രാത്രി വൈകി ഫയര്‍ ഫോഴ്സ് അടച്ചു. ഛര്‍ദിയും കണ്ണെരിച്ചിലും ശ്വാസംമുട്ടലും അനുഭവപ്പെട്ട നിരവധി ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകുന്നേരം 6.15ഓടെയാണ് സംഭവം. കൊച്ചി ഐലന്‍ഡില്‍നിന്ന് ഇരുമ്പനം ഭാഗത്തേക്ക് പോയ ബാര്‍ജ് വൈറ്റില ചമ്പക്കര പാലം കടന്നപ്പോഴാണ് അമോണിയ ചോര്‍ച്ച ശ്രദ്ധയില്‍പെട്ടത്. സംഭവത്തത്തെുടര്‍ന്ന് കുന്നറ പാര്‍ക്കിന് കിഴക്കുവശത്ത് രണ്ട് കി.മീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ചു. തൃപ്പൂണിത്തുറയില്‍നിന്നടക്കം ഫയര്‍ ഫോഴ്സ് സംഘം എത്തി ബാര്‍ജിലേക്ക് വെള്ളം ചീറ്റി. പൊലീസ് പ്രദേശത്തെ റോഡ് ഗതാഗതം തടയുകയും ചെയ്തു.
രാത്രി എട്ടോടെ അമോണിയ ഒന്നര കിലോമീറ്ററോളം വ്യാപിച്ചു. കലക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരും സ്ഥലത്തത്തെിയിരുന്നു. വൈറ്റിലക്ക് സമീപം കുന്നറ പാര്‍ക്കിനടുത്ത് ജനവാസം കുറഞ്ഞ സ്ഥലത്താണ് ബാര്‍ജ് നിര്‍ത്തിയിട്ടിരിക്കുന്നത്.

ബാര്‍ജില്‍ 192 ടണ്‍ അമോണിയയാണ് ഉണ്ടായിരുന്നത്  32 ഡിഗ്രി സെന്‍റിഗ്രേഡില്‍ സംഭരിച്ചിരുന്ന ദ്രവീകൃത അമോണിയ ബാര്‍ജിലെ സേഫ്ടി വാല്‍വ് തകരാര്‍ മൂലമാണ് അന്തരീക്ഷത്തില്‍ വ്യാപിക്കാനിടയായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.