ഭരണവിരുദ്ധ വികാരം ഫലത്തെ സ്വാധീനിച്ചു –വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ കേരളം പതിവ് ആവര്‍ത്തിക്കുകയാണ് ചെയ്തതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി  സംസ്ഥാന എക്സിക്യൂട്ടിവ്.
ഭരണവിരുദ്ധ വികാരവും ബി.ജെ.പി സൃഷ്ടിച്ച വര്‍ഗീയധ്രുവീകരണവുമാണ് തെരഞ്ഞെടുപ്പ് ഗതിയെ നിയന്ത്രിച്ചത്. വര്‍ഗീയ ധ്രുവീകരണം ജനങ്ങളിലുണ്ടാക്കിയ ഭീതിയും സംഘ്പരിവാര്‍ ഫാഷിസത്തോട് മൃദുസമീപനം സ്വീകരിക്കുന്ന യു.ഡി.എഫ് നിലപാടും ചില ജനവിഭാഗങ്ങളുടെ പിന്തുണ എല്‍.ഡി.എഫിന് അനുകൂലമാക്കി. നേമത്തെ ബി.ജെ.പി വിജയം യു.ഡി.എഫിന്‍െറ ദാനമാണ്. സംഘ്പരിവാര്‍ ഫാഷിസത്തെ തടയാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്വീകരിച്ച സമീപനം മറ്റുള്ളവരും സ്വീകരിച്ചിരുന്നെങ്കില്‍ ബി.ജെ.പി ജയിക്കുമായിരുന്നില്ല.

പരമ്പരാഗത മുന്നണികള്‍ക്ക് പുറത്ത് തനിച്ച് മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ജനങ്ങള്‍ നല്‍കിയ പിന്തുണ ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന പോരാട്ടങ്ങള്‍ക്ക്  കരുത്ത് പകരുന്നതാണ്. ഭൂരിപക്ഷം സ്ഥലങ്ങളിലും മുന്നണികള്‍ക്ക് തൊട്ടുതാഴെ വെല്‍ഫെയര്‍ പാര്‍ട്ടി  വോട്ട് നേടി. പല മണ്ഡലങ്ങളിലും നിര്‍ണായകശക്തിയാവാന്‍ കഴിഞ്ഞു. ജനകീയ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുന്നത് തടയുന്ന പരമ്പരാഗത മുന്നണികളുടെ പ്രചാരണം സൃഷ്ടിച്ച അങ്കലാപ്പാണ് മെച്ചപ്പെട്ട ഫലം നേടുന്നതിന് തടസ്സമായത്. പാര്‍ട്ടിയെ പിന്തുണച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ എക്സിക്യൂട്ടിവ്, വിജയം നേടിയ എല്‍.ഡി.എഫിനെ അഭിനന്ദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.