വിജയം കൊതിച്ചെത്തി; ജാനു മൂന്നാമതായി

സുല്‍ത്താന്‍ ബത്തേരി: അട്ടിമറി പ്രതീക്ഷകളുമായി പടയോട്ടമണ്ണില്‍ മാറ്റുരക്കാനിറങ്ങിയ ആദിവാസി സമരനായികക്ക് പ്രചാരണത്തിലെ മികവ് വിജയത്തിലേക്ക് വഴികാട്ടിയില്ല. വലിയ കണക്കുകളും നിറമുള്ള പ്രതീക്ഷകളുമായി സുല്‍ത്താന്‍ ബത്തേരിയില്‍ അങ്കത്തിനിറങ്ങിയ സി.കെ. ജാനുവിന് എന്‍.ഡി.എ കണക്കുകൂട്ടിയതിന്‍െറ പകുതി വോട്ടുകളേ നേടാനായുള്ളൂ. 27,920 വോട്ടുകള്‍ നേടിയെങ്കിലും ജാതി സമവാക്യങ്ങളില്‍ കൊരുത്ത് വിജയമത്തെുമെന്ന് കൊതിച്ചിരുന്ന അണികളെ നിരാശരാക്കി മൂന്നാം സ്ഥാനത്താണ് ഇവര്‍ ഫിനിഷ് ചെയ്തത്.

ബത്തേരി മണ്ഡലത്തിലെ ആദിവാസി വോട്ടുകളില്‍ കണ്ണുനട്ടാണ് നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ സി.കെ. ജാനുവിനെ എന്‍.ഡി.എ തങ്ങളുടെ സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയത്. ആദിവാസിമേഖലയില്‍നിന്ന് ജാനു 20,000 വോട്ടു നേടുമെന്നായിരുന്നു കണക്കുകൂട്ടല്‍. ബി.ജെ.പിയുടെ 30,000 വോട്ടും ബി.ഡി.ജെ.എസിന്‍െറ  20,000 വോട്ടും ഇതിനൊപ്പം ചേരുമ്പോള്‍ മണ്ഡലം പിടിക്കാനാകുമെന്ന് എന്‍.ഡി.എ സ്വപ്നം കണ്ടിരുന്നു. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ജുവല്‍ ഒറാം, സുരേഷ് ഗോപി എം.പി, വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവര്‍ പ്രചാരണത്തിനത്തെിയപ്പോള്‍ തടിച്ചുകൂടിയ ജനം മുന്നണിയുടെ സ്വപ്നങ്ങള്‍ വര്‍ണാഭമാക്കുകയും ചെയ്തു.

തുടക്കത്തില്‍ പ്രചാരണത്തില്‍ അല്‍പം പിറകിലായിരുന്നെങ്കിലും പിന്നീട് ഇരുമുന്നണികളേക്കാള്‍ മുന്നിലത്തൊനും കഴിഞ്ഞു. കലാശക്കൊട്ടും ഗംഭീരമായിത്തന്നെ നടത്തി. കല്‍പറ്റ, മാനന്തവാടി മണ്ഡലങ്ങളില്‍ സംസ്ഥാന നേതാക്കള്‍പോലും ബി.ജെ.പിക്കുവേണ്ടി പ്രചാരണത്തിനത്തൊതെ പോയപ്പോള്‍ ബത്തേരിയില്‍ ദേശീയ നേതാക്കളടക്കമുള്ളവരുടെ കുത്തൊഴുക്കായിരുന്നു. മറ്റു സ്ഥലങ്ങളില്‍നിന്ന് പ്രവര്‍ത്തകരത്തെി ദിവസങ്ങളോളം ബത്തേരിയില്‍ റൂമെടുത്ത് താമസിച്ച് പ്രചാരണം നടത്തിയിട്ടും പ്രതീക്ഷിച്ച വോട്ടുകള്‍ ഓട്ടോറിക്ഷ ചിഹ്നത്തിലത്തെിയില്ല. സാമുദായിക, ആദിവാസി വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ എന്‍.ഡി.എക്ക് കഴിഞ്ഞില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.