വി.എസ് പാർട്ടിയോട് ചേർന്ന് നിന്നത് ഗുണകരമായെന്ന് വൈക്കം വിശ്വൻ

വൈക്കം: തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ പാർട്ടിയോട് ചേർന്നുനിന്നത് ഗുണകരമായെന്ന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ. വി.എസിനെക്കൊണ്ട് പലതും ചെയ്യിക്കാൻ മാധ്യമങ്ങളടക്കം ശ്രമിച്ചെങ്കിലും അദ്ദേഹം അതിന് വിധേയനായില്ലെന്നും വൈക്കം വിശ്വൻ മാധ്യമങ്ങളോട് പറഞ്ഞു.

എൽ.ഡി.എഫിന് 100 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി ആരാകണമെന്ന് തിര‍ഞ്ഞെടുപ്പിന് ശേഷം പാർട്ടിയോഗം ചേർന്ന് തീരുമാനിക്കും. ആരുടെയൊക്കെ പേരുകൾ വന്നാലും പാർട്ടിതീരുമാനം അന്തിമമായിരിക്കും.

പാലായിൽ കെ.എം. മാണി പരാജയപ്പെടും. പൂഞ്ഞാറിൽ ഇടതുപക്ഷത്തിനായിരിക്കും വിജയം. പൂഞ്ഞാറിൽ ജയിച്ചാലും പി.സി.ജോർജിനെ എൽ.ഡി.എഫിന് വേണ്ട. സ്വതന്ത്രനായി ജയിച്ചാൽ സ്വതന്ത്രനായി തുടർന്നാൽ മതി. എൽ.ഡി.എഫിനെതിരെ മൽസരിച്ചയാളെ കൂടെക്കൂട്ടില്ലെന്നും വൈക്കം വിശ്വൻ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.