നികേഷ് കുമാറിന് എതിരായ കേസ്: സ്റ്റേ 26വരെ നീട്ടി

കൊച്ചി: വഞ്ചനക്കുറ്റം ആരോപിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ തലവന്‍ നികേഷ് കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടിക്കുള്ള സ്റ്റേ ഹൈകോടതി മേയ് 26വരെ നീട്ടി. നിലവില്‍ അനുവദിച്ച സ്റ്റേ അവസാനിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് സുനില്‍ തോമസിന്‍െറ ഉത്തരവ്. അതേസമയം, കോടതി നടപടികള്‍ക്കുള്ള സ്റ്റേ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപേക്ഷ നല്‍കി. ഹരജി അന്തിമ വാദത്തിനായി മേയ് 26ന് പരിഗണിക്കും. സ്റ്റേ തുടരരുതെന്നും കേസുമായി ബന്ധപ്പെട്ട രേഖകളില്‍നിന്ന് കുറ്റകൃത്യം നടന്നതായി വ്യക്തമാണെന്നുമാണ് സര്‍ക്കാറിന്‍െറ അപേക്ഷയില്‍ പറയുന്നത്.
റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഹരിയുടമയും ചാനല്‍ മാനേജ്മെന്‍റില്‍ ഉയര്‍ന്ന പദവിയും വഹിച്ചിരുന്ന തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിനി ലാലി ജോസഫ് നല്‍കിയ പരാതിയിലാണ് നികേഷിനും ഭാര്യ റാണിക്കുമെതിരെ പൊലീസ് കേസെടുത്തത്. ഒന്നരക്കോടി രൂപ വാങ്ങി റിപ്പോര്‍ട്ടര്‍ ടി.വിയുടെ ഓഹരി വിതരണവുമായി ബന്ധപ്പെട്ട് വഞ്ചിച്ചെന്നാണ് പരാതി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.