ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്

കൊച്ചി: ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനെ കേരള ഹൈകോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസായിനിയമിച്ചു.സുപ്രീം കോടതി ജഡ്ജിയായി നിയമനം ലഭിച്ച ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ സ്ഥാനമൊഴിഞ്ഞതിനാലാണ് തൊട്ടടുത്ത മുതിര്‍ന്ന ജഡ്ജിയായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന് താല്‍ക്കാലിക ചുമതല നല്‍കിയത്. ഇതുസംബന്ധിച്ച അറിയിപ്പ് കേരള ഹൈകോടതിക്ക് ലഭിച്ചു. കര്‍ണാടക ഹൈകോടതി ജഡ്ജി മോഹന്‍ ശന്തന ഗൗഡയെ കേരള ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും വിജ്ഞാപനം വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേല്‍ക്കുന്നത് വരെ ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ആക്ടിങ്് ചീഫായി തുടരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.