തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് എഡിറ്റര്‍ അനീഷ് ചന്ദ്രന്‍ (34) അന്തരിച്ചു. കൊല്ലം പടിഞ്ഞാറേ കല്ലട കോയിക്കല്‍ ഭാഗം വടവന മഠത്തില്‍ വീട്ടില്‍ ആര്‍. ചന്ദ്രശേഖര പിള്ളയുടേയും പി.വിജയമ്മയുടേയും മകനാണ്. പി. അര്‍ച്ചനയാണ് ഭാര്യ. ദുബായില്‍ ജോലി ചെയ്യുന്ന ഗിരീഷ് ചന്ദ്രന്‍ സഹോദരനാണ്.
ഏഷ്യാനെറ്റ് ന്യൂസിലെ എഫ്.ഐ.ആര്‍ പരിപാടിയുടെ അവതാരകനായ അനീഷ് ചന്ദ്രന്‍ നേരത്തെ, മംഗളം, മാതൃഭൂമി പത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.