തലശ്ശേരി: കുട്ടിമാക്കൂല്‍ ഊരാങ്കോട്ട് സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന വായനശാല കെട്ടിടത്തിലുണ്ടായ ബോംബ് സ്ഫോടന കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. ഊരാങ്കോട് ബ്രാഞ്ച് സെക്രട്ടറി ‘മഹേഷ് നിവാസി’ല്‍ ബാലനെയാണ് (77) ടൗണ്‍ സി.ഐ പി.എം. മനോജ്, പ്രിന്‍സിപ്പല്‍ എസ്.ഐ സി. ഷാജു എന്നിവരടങ്ങയ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ഉച്ചയോടെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ ബാലനെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടെ ചുമതലയുള്ള കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
സ്ഫോടനം നടന്ന കെട്ടിടത്തിന്‍െറ ഉടമസ്ഥാവകാശം ബ്രാഞ്ച് സെക്രട്ടറി എന്ന നിലയില്‍ ബാലന്‍െറ പേരിലാണ്. കഴിഞ്ഞ ആറിന് രാത്രി 11ഓടെയാണ് പാട്യം ഗോപാലന്‍ സ്മാരക വായനശാല കെട്ടിടത്തിന്‍െറ മുകള്‍നിലയില്‍ സ്ഫോടനമുണ്ടായത്. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു ശേഖരം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.
സ്ഫോടന സ്ഥലത്ത് പരിശോധന നടത്തിയ ഫോറന്‍സിക് സംഘവും ബോംബ് സ്ക്വാഡും നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൊടുവിലാണ് സ്ഫോടക വസ്തു ശേഖരമാണ് പൊട്ടിത്തെറിച്ചതെന്ന് കണ്ടത്തെിയത്. ബോംബ് നിര്‍മാണത്തിന് ശേഖരിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയിക്കുന്നതായും വിശദമായ അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് പറഞ്ഞു.
സ്ഫോടനത്തെ തുടര്‍ന്ന് ആരോപണ പ്രത്യാരോപണങ്ങളുമായി സി.പി.എമ്മും ബി.ജെ.പിയും രംഗത്തത്തെിയിരുന്നു. സ്ഫോടനത്തില്‍ കെട്ടിടത്തിന്‍െറ കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുകയും വാതിലുകളും ഫര്‍ണിച്ചറും തകരുകയും ചെയ്തു.
എക്സ്പ്ളോസിവ് സബ്സ്റ്റന്‍റ് ആക്ട് പ്രകാരമാണ് ടൗണ്‍ പൊലീസ് സ്വമേധയാ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.