എം.എം. മണിയെ വരവേറ്റ ശാഖാ പ്രസിഡന്‍റിനോട് രാജിവെക്കാന്‍ എസ്.എന്‍.ഡി.പി

തൊടുപുഴ: വെള്ളാപ്പള്ളി നടേശന്‍ പൊതുവേദിയില്‍ അപമാനിച്ച ഉടുമ്പന്‍ചോലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മുതിര്‍ന്ന സി.പി.എം നേതാവുമായ എം.എം. മണിക്ക് എസ്.എന്‍.ഡി.പി ശാഖാ പ്രസിഡന്‍റ് പരസ്യമായി സ്വീകരണം നല്‍കി. കരുണാപുരം പഞ്ചായത്തില്‍ ബുധനാഴ്ച പര്യടനം നടത്തുന്നതിനിടെ പോത്തിന്‍കണ്ടത്ത് ശാഖാ പ്രസിഡന്‍റ് എന്‍.കെ. പൊന്നപ്പന്‍ നിരവധി പ്രവര്‍ത്തകരുമായത്തെി സ്ഥാനാര്‍ഥിയെ വരവേറ്റത് യോഗം നേതൃത്വത്തെ ഞെട്ടിച്ചു. എസ്.എന്‍.ഡി.പി വനിതാ സംഘം സെക്രട്ടറി സിന്ധു ബിജുവും മണിയെ സ്വീകരിക്കാനത്തെിയിരുന്നു

 

  സ്വീകരണത്തിന് തൊട്ടുപിന്നാലെ സ്വയം രാജിവെച്ചൊഴിയാന്‍ ശാഖാ പ്രസിഡന്‍റിനോട് മലനാട് എസ്.എന്‍.ഡി.പി യൂനിയന്‍ സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം ശാഖാ പ്രസിഡന്‍റ് തള്ളുകയായിരുന്നു. എസ്.എന്‍.ഡി.പി അംഗങ്ങള്‍ക്ക് സ്വതന്ത്രമായി നിലകൊള്ളാനും ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിക്കാനും അവകാശമുണ്ടെന്ന് വ്യക്തമാക്കിയ എന്‍.കെ. പൊന്നപ്പന്‍ രാജിവെക്കുന്ന പ്രശ്നം ഉദിക്കുന്നേയില്ളെന്ന് വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.