പ്ലസ്​ ടു, വി.എച്ച്.എസ്.ഇ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്ളസ് ടു പരീക്ഷയില്‍ 80.94 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠന യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ (83.96 ശതമാനം) 3.02 ശതമാനം കുറവാണിത്. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 79.03 ശതമാനം പേര്‍ ഉപരിപഠന യോഗ്യത നേടി. മുന്‍ വര്‍ഷത്തെ (80.54) അപേക്ഷിച്ച് 1.51 ശതമാനം കുറവ്. 2033 സ്കൂളുകളില്‍നിന്ന് 361683 പേര്‍ പരീക്ഷയെഴുതിയതില്‍ 292753 പേരാണ് ഉപരിപഠന യോഗ്യത നേടിയത്.

ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തിലിന് നല്‍കി ഫലം പ്രകാശനം ചെയ്തു.
125 പേര്‍ 1200ല്‍ 1200 മാര്‍ക്കും 9870 പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ളസും നേടി. ഇതില്‍ 6905 പേര്‍ പെണ്‍കുട്ടികളും 2965 ആണ്‍കുട്ടികളുമാണ്. കഴിഞ്ഞവര്‍ഷം ഇത് 10839 ആയിരുന്നു. 72 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. കഴിഞ്ഞവര്‍ഷം 59 ആയിരുന്നു. ഗള്‍ഫ് മേഖലയില്‍ 505 പേര്‍ വിജയിച്ചു. 95.56 ശതമാനം വിജയം. കഴിഞ്ഞവര്‍ഷം  95.71 ആയിരുന്നു. 23 പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ളസ് നേടി.

ഒന്നാം വര്‍ഷ പരീക്ഷയുടെ സ്കോറുകള്‍ കൂടി കണക്കിലെടുത്താണ്ഫലം നിര്‍ണയിച്ചത്. പരീക്ഷയെഴുതിയ 190536 പെണ്‍കുട്ടികളില്‍ 167167 (87.74 ശതമാനം) പേര്‍ വിജയിച്ചു. 171146 ആണ്‍കുട്ടികളില്‍ 125586 പേര്‍ (73.38 ശതമാനം) വിജയിച്ചു. സ്കോള്‍ കേരളക്ക് കീഴില്‍(പഴയ ഓപണ്‍ സ്കൂള്‍) പരീക്ഷയെഴുതിയ 67027ല്‍ 23533 പേര്‍ ഉപരിപഠന യോഗ്യത നേടി. 35.11 ശതമാനം. 182180 സയന്‍സ് വിദ്യാര്‍ഥികളില്‍ 148744 പേരും (81.64 ശതമാനം) 72500 ഹ്യുമാനിറ്റീസ് വിദ്യാര്‍ഥികളില്‍ 56008 പേരും (77.25 ശതമാനം) 107003 കോമേഴ്സ് വിദ്യാര്‍ഥികളില്‍ 88001 പേരും (82.24) ഉന്നതപഠന യോഗ്യത നേടി. എസ്.സി വിഭാഗത്തില്‍ 37875ല്‍ 23132 പേരും (61.07 ശതമാനം) എസ്.ടി യില്‍ 5049ല്‍ 3101 പേരും (61.42) ഒ.ഇ.സിയില്‍ 13136ല്‍ 9225 പേരും (70.23 ശതമാനം) ഒ.ബി.സിയില്‍ 218315ല്‍ 180004 പേരും (82.45) ഉപരിപഠനത്തിന് അര്‍ഹരായി.

ജനറലില്‍ 87308ല്‍ 77290 (88.53) പേരും ഉന്നത പഠനത്തിന് അര്‍ഹത നേടി. സര്‍ക്കാര്‍ മേഖലയിലെ സ്കൂളുകളില്‍നിന്ന് 152698ല്‍ 121635 പേരും (79.66) എയ്ഡഡ് മേഖലയില്‍ 175572ല്‍ 146094 പേരും (83.21) അണ്‍ എയ്ഡഡ് മേഖലയിലെ 33227ല്‍ 24841 പേരും (74.76) ഉന്നതപഠനത്തിന് അര്‍ഹരായി.
മുഴുവന്‍ വിഷയത്തിലും എ പ്ളസ് നേടിയ 9870  പേരില്‍ 8120 പേര്‍ സയന്‍സ് വിഭാഗത്തിലും 364 പേര്‍ ഹ്യുമാനിറ്റീസിലും 1386 പേര്‍ കോമേഴ്സിലുമാണ്. 6905 പേര്‍ പെണ്‍കുട്ടികളും 2965 പേര്‍ ആണ്‍കുട്ടികളുമാണ്.

വിജയ ശതമാനം കൂടുതല്‍ കണ്ണൂര്‍ ജില്ലയിലാണ് -84.86 ശതമാനം. കുറവ് പത്തനംതിട്ടയില്‍ -72.4. 15 ടെക്നിക്കല്‍ സ്കൂളുകളില്‍നിന്ന് 1782 പേര്‍ പരീക്ഷയെഴുതിയതില്‍ 1397 പേര്‍ ഉപരിപഠന യോഗ്യത നേടി. 78.40 ശതമാനം. കലാമണ്ഡലം ആര്‍ട് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 69 വിദ്യാര്‍ഥികളില്‍ 55 പേര്‍ ഉന്നതപഠന യോഗ്യത നേടി. വിജയം 79.71 ശതമാനം. വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 79.03 ശതമാനം ഉപരിപഠന യോഗ്യത നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം കുറവാണ്.

www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.itschool.gov.in, www.cdit.org, www.examresults.kerala.gov.in, www.prd.kerala.gov.in, www.educationkerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.