എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് സര്‍വേ ഫലം

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്നും 83 മുതല്‍ 90 വരെ സീറ്റ് ലഭിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മോണിറ്ററിങ് ഇക്കണോമിക് ഗ്രോത്തിന്‍െറ (ഐമെഗ്) സര്‍വേ അഭിപ്രായപ്പെട്ടു. സര്‍വേ അനുസരിച്ച് യു.ഡി.എഫിന് 50 മുതല്‍ 57 വരെ സീറ്റ് മാത്രമേ ലഭിക്കൂവെന്നും ബി.ജെ.പി അക്കൗണ്ട് തുറക്കാന്‍ സാധ്യതയില്ളെന്നും  ഐമെഗ് ഡയറക്ടര്‍ ജനറല്‍ എ. മീരാസാഹിബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വടക്കന്‍ കേരളവും തെക്കന്‍ കേരളവും എല്‍.ഡി.എഫിന് മുന്‍തൂക്കം നല്‍കുമ്പോള്‍ മധ്യകേരളത്തില്‍ യു.ഡി.എഫാണ് മുന്നില്‍. ബി.ഡി.ജെ.എസിനെ മുന്നില്‍ നിര്‍ത്തി ബി.ജെ.പിക്ക് നേട്ടം കൊയ്യാന്‍ കഴിയില്ല. ചുരുക്കം മണ്ഡലത്തില്‍ മാത്രമാണ് ത്രികോണ മത്സരമുള്ളത്. മലബാറില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്.ഡി.പി.ഐയും യു.ഡി.എഫ് വോട്ടുബാങ്കില്‍ കുറവ് വരുത്തും. വടക്കന്‍ കേരളത്തില്‍ വിമതനീക്കവും യു.ഡി.എഫിന്‍െറ സാധ്യതകളെ ബാധിക്കും. അഴിമതി, മന്ത്രിമാര്‍ക്കെതിരായ വിജിലന്‍സ് കേസുകള്‍, സോളാര്‍ തട്ടിപ്പ്, ബാര്‍ കോഴ തുടങ്ങിയ വിഷയങ്ങളില്‍നിന്നുള്ള ജനങ്ങളുടെ പ്രതികരണം അടിസ്ഥാനമാക്കിയാണ് സര്‍വേ ഫലം തയാറാക്കിയത്. വാര്‍ത്താസമ്മേളനത്തില്‍ പ്രഫ. എം. സഫറുല്ല ഖാന്‍, എ.എം. ജോസഫ്, ടി.പി. മുകുന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.