ഫ്ളക്സ് ബോർഡ് നശിപ്പിച്ചതിന് പിന്നിൽ ആർ.എസ്.എസ്

കണ്ണൂർ: ധർമടത്ത് തെരഞ്ഞെടുപ്പ് പ്രചരണാർഥം സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചതിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ആർ.എസ്.എസ് നടപ്പാക്കുകയാണ്. ഇത് കൊണ്ടൊന്നും എൽ.ഡി.എഫിന്‍റെ മുന്നേറ്റം തടയാനാവില്ലെന്നും പിണറായി പ്രതികരിച്ചു.

സർക്കാരിന്‍റെ സംരക്ഷണത്തിലുള്ള ചില ക്രിമിനൽ സംഘം ബോർഡുകൾ നശിപ്പിച്ചു. നശിപ്പിക്കപ്പെട്ട ബോർഡ് വൈകീട്ട് തന്നെ പുന:സ്ഥാപിക്കും. മോദി-അമിത് ഷാ കൂട്ടുകെട്ട് കേരളത്തിലും ഇടപെടുന്നു എന്നതിന് തെളിവാണിതെന്നും പിണറായി പറഞ്ഞു.

ധർമടത്ത് സ്ഥാപിച്ച പിണറായി വിജയന്‍റെ കൂറ്റൻ ഫ്ളക്സ് ബോർഡ് തിങ്കളാഴ്ച്ച പുലർച്ചെയാണ് അജ്ഞാതർ തീയിട്ടു നശിപ്പിച്ചത്. ധർമ്മടം ടൗണിൽ പിണറായിയുടെ വീട്ടിൽ നിന്ന് 20 മീറ്റർ അകലെ മാത്രം സ്ഥാപിച്ചിരുന്ന 30 മീറ്റർ നീളമുള്ള ഫ്ളക്സ് ബോർഡാണ് കത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.