Posted On
date_range Updated On
date_range ഇരിക്കൂറിലെ യു.ഡി.എഫ് വിമത സ്ഥാനാര്‍ഥിയെ ആക്രമിച്ചു
ശ്രീകണ്ഠപുരം (കണ്ണൂര്‍): ഇരിക്കൂര്‍ മണ്ഡലം യു.ഡി.എഫ് വിമത സ്ഥാനാര്‍ഥിയെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. സ്ഥാനാര്‍ഥിയടക്കം മൂന്നുപേര്‍ക്ക് പരിക്ക്. കര്‍ഷക കോണ്‍ഗ്രസ് ഇരിക്കൂര്‍ മണ്ഡലം മുന്‍ പ്രസിഡന്‍റും വിമത സ്ഥാനാര്‍ഥിയുമായ കരുവഞ്ചാല്‍ സ്വദേശി അഡ്വ. ബിനോയ് തോമസ് (47), സഹായികളായ വായാട്ടുപറമ്പിലെ കണ്ണോളില്‍ ബേബി (52), ആലക്കോട് സ്വദേശി ചെരിയംകുന്നേല്‍ ബെന്നി (45) എന്നിവരെ സാരമായ പരിക്കുകളോടെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ 11.45ഓടെ ചെമ്പന്തൊട്ടി കരയത്തുംചാലിലാണ് സംഭവം. വീടുകയറി വോട്ടഭ്യര്‍ഥന നടത്തി പോകാനൊരുങ്ങവെ വാഹനം തടഞ്ഞുനിര്‍ത്തി ബിനോയ് തോമസിനെ പുറത്തേക്ക് വലിച്ചിറക്കിയശേഷം ആക്രമിക്കുകയായിരുന്നുവത്രേ. കോണ്‍ഗ്രസുകാരായ എട്ടംഗ സംഘമാണ് അക്രമം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.