Posted On
date_range Updated On
date_range ജസ്റ്റിസ് ഫോര്‍ ജിഷ കൂട്ടായ്മ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഓഫീസ് ഉപരോധിക്കുന്നു
പെരുമ്പാവുര്‍: ജിഷക്കു വേണ്ടി മാര്‍ച്ച് നടത്തിയ ‘ജസ്റ്റിസ് ഫോര്‍ ജിഷ’ ഫേസ് ബുക്ക് കൂട്ടായ്മ പ്രവര്‍ത്തകര്‍ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഓഫീസ് ഉപരോധിക്കുന്നു. ലിംഗ സമത്വത്തിനും സാമൂഹ്യ നീതിക്കുമായി തെരുവിലേക്ക് എന്ന തലക്കെട്ടലില്‍ രാവിലെ പത്തു മണിക്ക് ആരംഭിച്ച മാര്‍ച്ച് പെരുമ്പാവൂര്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ പൊലീസ് തടയുകയും മാര്‍ച്ചില്‍ പങ്കെടുത്ത ചിലരെ മര്‍ദ്ദിക്കുകയും ചെയ്തതായാണ് റിപോര്‍ട്ട്. ഇതേതുടര്‍ന്ന് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ നൂറോളം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ഡി.വൈ.എസ്.പി ഓഫീസ് ഉപരോധം തുടരാനാണ് ഇവരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.