കാസര്‍കോട്: സി.പി.എമ്മും കോണ്‍ഗ്രസ്സും കേരളത്തില്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാസര്‍കോട് വിദ്യാനഗര്‍ ഗവണ്‍മെന്‍റ് കോളേജ് ഗ്രൗണ്ടില്‍ എന്‍.ഡി.എയുടെ തെരെഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സി.പി.എം അക്രമ രാഷ്ട്രീയത്തെ അനുകൂലിക്കുന്നുവെന്ന് കോണ്‍ഗ്രസ് പറയുന്നു. അതേ കോണ്‍ഗ്രസ് ബംഗാളില്‍ സി.പി.എമ്മിനെ പിന്തുണക്കുകയും മുതിര്‍ന്ന നേതാക്കളുമായി വേദി പങ്കിടുകയും ചെയ്യുന്നു. കോണ്‍ഗ്രസുകാര്‍ സാമൂഹ്യ വിരുദ്ധരും അഴിമതിക്കാരുമാണെന്നും ഇവരെ തെരെഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണമെന്നും സി.പി.എമ്മും പറയുന്നു. അവസരവാദ രാഷ്ട്രീയം കളിക്കുന്ന ഇരു മുന്നണികളെയും പരാജയപ്പെടുത്തണമെന്നും മോദി പറഞ്ഞു. കേരളത്തിലും ബംഗാളിലും രണ്ട് സ്വരത്തില്‍ സംസാരിക്കുന്നവരെ വിശ്വസിക്കരുതെന്നും അദ്ദേഹ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.