Posted On
date_range Updated On
date_range കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തത് –എ.ഡി.ജി.പി
ആലുവ: ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയത് നേരത്തേ ആസൂത്രണം ചെയ്തത് പ്രകാരമെന്ന് എ.ഡി.ജി.പി പത്മകുമാര്‍. ആലുവ പൊലീസ് ക്ളബില്‍ നടന്ന ഉന്നതതല ചര്‍ച്ചകകള്‍ക്കുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാദൃച്ഛികമായി സംഭവിച്ച കൊലപാതകമാണെന്ന് കരുതുന്നില്ല.
സംശയമുള്ള നാലുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതുവരെയുള്ള നിഗമനമനുസരിച്ച് ഒരാള്‍ തന്നെയാണ് കൊലപാതകം നടത്തിയത്. തുടരന്വേഷണത്തില്‍ ഈ നിഗമനത്തില്‍ മാറ്റമുണ്ടായേക്കാം. പ്രതിയെ ഉടന്‍ പിടികൂടാമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.