തൊട്ടിയും കയറും ഉള്ള കിണറ്റിലിറങ്ങി വെള്ളം കോരി യുവാവ് മാതൃകയായി; നികേഷിന് ട്രോള്‍ മഴ

അഴീക്കോട്: ശുദ്ധജല ദൗര്‍ലഭ്യം പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കിണറ്റിലിറങ്ങിയ നികേഷിനെ പരിഹസിച്ച് സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ മഴ. അഴീക്കോട് മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ഥിയായ നികേഷ് കുമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ഭാഗമായി ദിവസവും പോസ്റ്റ് ചെയ്യുന്ന ഗുഡ്മോണിങ് അഴീക്കോട് എന്ന വിഡിയോയിലാണ്  കിണറ്റിലിറങ്ങി വെള്ളം പരിശോധിക്കുന്നത്. തൊട്ടിയും കയറുമുള്ള കിണറില്‍ ഷൂ ധരിച്ച് ഇറങ്ങേണ്ട ആവശ്യമില്ലെന്നും സംഭവം ഒവറാക്കി ചളമാക്കിയെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ വന്ന കമന്‍റുകള്‍.

കുടിവെള്ളം രൂക്ഷമായ അഴീക്കോട് പാലോട്ട് വയലിലെ ഒരു വീടിന് സമീപമുള്ള കിണറാണ് വിഡിയോയിലുള്ളത്. വിഡിയോയില്‍ ശുദ്ധജല പ്രശ്നത്തില്‍ യാതൊരു നടപടിയുമെടുക്കാതിരുന്ന മുന്‍ സ്ഥാനാര്‍ഥിയെ വിമര്‍ശിക്കുകയും  ശുദ്ധ ജലമെന്ന പ്രഥമിക ആവശ്യത്തോട് മുഖം തിരിഞ്ഞ് നില്‍ക്കുന്നവരാകരുത് ജനപ്രതിനിധിയെന്നും നികേഷ് കുമാര്‍ പറയുന്നു. അഴീക്കോടിന് ശുദ്ധജലം ഇതെന്‍െറ വാക്ക് എന്ന് പറഞ്ഞാണ് നികേഷിെൻറ വാചകം അവസാനിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.