Posted On
date_range Updated On
date_range ജിഷയുടെ പോസ്റ്റ്മോര്‍ട്ടം: പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: ജിഷയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയത് പി.ജി വിദ്യാര്‍ഥിയാണെന്ന വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡി.എം.ഇ) ആവശ്യപ്പെട്ടു. ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനോടാണ് നേരിട്ടുപോയി അന്വേഷിച്ച് വ്യാഴാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.എം.ഇ ഡോ. റംലാബീവി ആവശ്യപ്പെട്ടിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കേണ്ട സീനിയര്‍ തസ്തികയിലുള്ള നാല് ഡോക്ടര്‍മാരുള്ളപ്പോഴാണ് പി.ജി ഡോക്ടറെ ചുമതല ഏല്‍പിച്ചതെന്നാണ് ആക്ഷേപം ഉയര്‍ന്നത്. സംഭവം വിവാദമായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ ഡോക്ടറുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന് വരുത്താന്‍ ശ്രമം ഉണ്ടായതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.