Posted On
date_range Updated On
date_range പെരുമ്പാവൂരിൽ ഇടതു സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം
പെരുമ്പാവൂർ: ജിഷ കൊലപാതക കേസിന്‍റെ അന്വേഷണം വൈകിപ്പിച്ചെന്ന് ആരോപിച്ച് ഇടതു യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. പെരുമ്പാവൂർ ഡി.വൈ.എസ്.പി ഒാഫീസിലേക്കാണ് ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, ജനാധിപത്യ മഹിള അസോസിയേഷൻ അടക്കമുള്ള സംഘടനകൾ മാർച്ച് നടത്തിയത്.
കുടുംബശ്രീ പ്രവർത്തകർ പെരുമ്പാവൂർ താലൂക്ക് ആശുപത്രിക്ക് മുമ്പിൽ
ഒാഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. പരിക്കേറ്റ മൂന്ന് എ.ഐ.വൈ.എഫ് പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അരുണ്‍ പ്രശോഭിനെ പെരുമ്പാവൂര്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലാത്തിചാർജിൽ ചിതറിയോടിയ പ്രവർത്തർ വീണ്ടും സംഘടിച്ച് ഒാഫീസിന് മുമ്പിൽ ക്യാമ്പ് ചെയ്യുകയാണ്. ഒാഫീസിന് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.