ജിഷയുടെ മരണം: ക്രൂരമായ ലൈംഗിക പീഡനം നടന്നതായി പൊലീസ് നിഗമനം

പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ഥിനിയായ ദലിത് യുവതി വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട സംഭവം നടന്ന് അഞ്ചുദിവസമായിട്ടും  പ്രതിയെ പിടികൂടാന്‍ കഴിയാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അതിനിടെ, ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നിഗമനം.
ഈ സംഭവത്തില്‍ മറുനാടന്‍ തൊഴിലാളികളുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടതായി കണ്ടത്തെിയത്.

 സംഭവം അന്വേഷിക്കുന്നതിന് എറണാകുളം റേഞ്ച് ഐ.ജി മഹിപാല്‍ യാദവിന്‍െറ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നു. സംഘം നാട്ടുകാരുള്‍പ്പെടെ പത്തോളം പേരെ ചോദ്യം ചെയ്തെങ്കിലും യഥാര്‍ഥ പ്രതിയിലേക്ക് നയിക്കുന്ന സൂചനയൊന്നും ലഭിച്ചില്ല. അതിക്രൂര പീഡനമേറ്റനിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ജനനേന്ദ്രിയം തകര്‍ക്കുകയും സ്തനങ്ങള്‍ കീറിമുറിക്കുകയും ചെയ്തിരുന്നു. ആന്തരീകാവയവങ്ങള്‍ പുറത്തു ചാടിയിരുന്നു.

കഴുത്തില്‍ കയറുപയോഗിച്ച് മുറുക്കിയ ലക്ഷണങ്ങളും പ്രകടമായിരുന്നു. 13 ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകള്‍ നെഞ്ചിലും കഴുത്തിലും, അല്ലാതെ മുപ്പതോളം മുറിവുകള്‍ ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളിലും ഉള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതായി അറിയുന്നു. യുവതിയുടെ മാതാവിന് ചെറിയ മാനസികാസ്വാസ്ഥ്യമുണ്ട്.

 ഇവര്‍ സമീപവാസികളുമായി കാര്യമായ അടുപ്പം പുലര്‍ത്തിയിരുന്നില്ല. ഇവര്‍ക്ക് സമീപവാസികളുമായി അടുപ്പമില്ളെന്ന് അറിയാവുന്ന ഇതര സംസ്ഥാനക്കാരനോ  മാനസിക രോഗിയോ ആകാം കൊലപാതകിയെന്നാണ് പൊലീസിന്‍െറ നിഗമനം. സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ശനിയാഴ്ച ഐ.ജിയും പൊലീസ് സര്‍ജനും സ്ഥലം സന്ദര്‍ശിച്ചിരുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.