സരിതക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് ധൈര്യമില്ളെന്ന് വി.എസ്

ആലപ്പുഴ: സോളാര്‍ കേസിലെ പ്രതി സരിതക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് നല്‍കാത്തത് ഭയം കൊണ്ടാണോയെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാന്‍ കാണിച്ച ഉത്സാഹത്തിന്‍െറ ഒരംശംപോലും സരിതയുടെ കാര്യത്തില്‍ കാണുന്നില്ല. ഏതെല്ലാം വിധത്തില്‍ തന്നെ ഉപയോഗിച്ചെന്നും ആര്‍ക്കെല്ലാം പണം നല്‍കിയെന്നും സരിത എസ്. നായര്‍ പലതവണ പറഞ്ഞിട്ടുണ്ട്. എന്നിട്ടും മാനനഷ്ടക്കേസ് നല്‍കാന്‍ ഉമ്മന്‍ ചാണ്ടിക്ക് ധൈര്യമില്ളെന്നും വി.എസ് വിവിധ തെരഞ്ഞെടുപ്പ് സമ്മേളനങ്ങളില്‍ പറഞ്ഞു.
വെള്ളാപ്പള്ളി-ഉമ്മന്‍ ചാണ്ടി-ആര്‍.എസ്.എസ് കൂട്ടുകെട്ട് ഇപ്പോള്‍ പകല്‍പോലെ വ്യക്തമായി. ഇതിലൂടെ വെള്ളാപ്പള്ളി പലതും നേടിയെടുക്കുന്നുമുണ്ട്. ഇത്തരക്കാര്‍ക്ക് വേണ്ടിയാണോ എ.കെ. ആന്‍റണി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നത്.

ഇടതുപ്രസ്ഥാനത്തെ തകര്‍ത്തുകൊണ്ട് ആര്‍.എസ്.എസുമായി ചേര്‍ന്ന് ഭരണ തുടര്‍ച്ച നടത്താന്‍ ആന്‍റണിയും കൂട്ടുനില്‍ക്കുകയാണോ എന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.