‘രാഷ്ട്രീയം നിരീക്ഷിക്കാനുള്ളതല്ല സാര്‍, ഇടപെടാനുള്ളതാണ്’;ജയശങ്കറിന് സ്വരാജിന്‍െറ മറുപടി

കോഴിക്കോട്: അഡ്വ.എം.ജയശങ്കറിന്‍െറ ആരോപണങ്ങള്‍ക്ക് ഡി.വൈ.എഫ്.വൈ ജോയിന്‍റ് സെക്രട്ടറി എം.സ്വരാജിന്‍െറ മറുപടി സോഷ്യല്‍ മീഡിയില്‍ വൈറലായി. തന്‍െറ ഫേസ്ബുക്ക് പേജിലാണ് സുദീര്‍ഘമായ മറുപടിയുമായി സ്വരാജ് രംഗത്ത് എത്തിയത്. ‘ഓണ്‍ലൈന്‍ മീഡിയയിലും ഫേസ് ബുക്കിലും എന്നെക്കുറിച്ച് എഴുതിയത് വായിച്ചു. അതില്‍ അദ്ഭുതം തോന്നിയില്ല. തീര്‍ച്ചയായും താങ്കളില്‍ നിന്നും പ്രതീക്ഷിക്കാവുന്നത് മാത്രമേ ആ കുറിപ്പുകളിലുള്ളൂ’ എന്നു പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.

പലപ്പോഴായി ജയശങ്കര്‍ നടത്തിയ ആരോപണങ്ങള്‍ക്ക് ഓരോന്നിനും അക്കമിട്ട് മറുപടി പറയുന്ന തരത്തിലാണ് പോസ്റ്റ്. രാവിലെ സി.പി.ഐ നേതാവായും, ഉച്ചക്ക് ആര്‍.എസ് എസ്.സ്വയം സേവകനായും വൈകിട്ട് ബി.ഡി.ജെ.എസ് ഉപദേഷ്ടാവായും, രാത്രി സകലരെയും തെറി വിളിക്കുന്ന നീരീക്ഷകനായും പ്രത്യക്ഷപ്പെടുന്ന അങ്ങ് എപ്പോഴെങ്കിലും ഒന്ന് സ്വയം വിലയിരുത്താന്‍ ശ്രമിക്കുമോ എന്നും സ്വരാജ് ചോദിക്കുന്നുണ്ട്.

‘‘രാഷ്ട്രീയം നിരീക്ഷിക്കാനുള്ളതാണെന്ന് ധരിച്ചുവശായ താങ്കള്‍ താങ്കളെ വിശേഷിപ്പിക്കുന്നത് "രാഷ്ട്രീയ നിരീക്ഷകന്‍ " എന്നാണല്ളോ! രാഷ്ട്രീയം നിരീക്ഷിക്കാനുള്ളതല്ല സര്‍.. ഇടപെടാനുള്ളതാണ് രാഷ്ട്രീയം, പ്രവര്‍ത്തിക്കാനുള്ളതാണ്... ഇത് തിരിച്ചറിയാത്ത നിരീക്ഷകദേഹങ്ങളോടാവാം പണ്ട് ലെനിന്‍ ഇങ്ങനെ പറഞ്ഞത് ' if you don't interfere in politics, the politics will interfere in your life '.... ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ താങ്കളോട് ഇത് ഓര്‍മിപ്പിക്കേണ്ടി വന്നതില്‍ എനിക്ക് ഖേദമുണ്ടെ’’ന്നും ഒരിടത്ത് സ്വരാജ് പറയുന്നു.

തന്നെ പിണറായിയുടെ ദാസനായും വി.എസിന്‍െറ ശത്രുവായും ചിത്രീകരിക്കുന്നതിനെതിരെയും വ്യക്തമായ മറുപടി സ്വരാജ് നല്‍കുന്നുണ്ട്. കൂടാതെ ഇഷ്ടമില്ലാത്തവര്‍ക്കെതിരെ ബോധപൂര്‍വം ജാതീയമായി ആക്ഷേപിക്കുന്നതും അവരെ കുറിച്ച് തെറിയും നുണയും പ്രചരിപ്പിക്കുന്നതിനും അതേ നാണയത്തില്‍ മറുപടി പറയാന്‍ തന്‍െറ സംസ്കാരം അനുവദിക്കുന്നില്ളെന്നും അതില്‍ മാനസിക സുഖം കണ്ടത്തൊന്‍ താങ്കള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ ഗൗരവമായി കാണണം എന്നും പറഞ്ഞാണ് സ്വരാജ് തന്‍െറ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലും വാട്സ് ആപ്പിലും കുറിപ്പ് വൈറലായി കഴിഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

 

 

പ്രിയ്യപ്പെട്ട അഡ്വ: എം.ജയശങ്കറിന് സ്നേഹപൂർവ്വം.....എം. സ്വരാജ്.താങ്കൾ ഒരു ഓൺലൈൻ മീഡിയയിലും ഫേസ് ബുക്കിലും എന്നെക്കുറ...

Posted by M Swaraj on Tuesday, March 29, 2016
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.