ഭൂമി ഇടപാട്​: മന്ത്രി അടൂർ പ്രകാശിനെതിരെ ത്വരിത പരിശോധനക്ക്​ ഉത്തരവ്​

മൂവാറ്റുപുഴ: സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമി ഇടപാടിൽ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അടക്കം അഞ്ചുപേർക്കെതിരെ  ത്വരിത പരിശോധന നടത്താൻ   കോടതി ഉത്തരവ്.  കളമശേരി സ്വദേശി ഗ ിരീഷ് ബാബു നൽകിയ ഹരജിയിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. 

റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വിശ്വാസ് മേത്ത, ഭൂമി കൈമാറ്റത്തിന് ഇടനിലക്കാരനായ സന്തോഷ് മാധവൻ എന്നിവർക്കെതിരെയും ത്വരിത പരിശോധന നടത്താനും കോടതി നിർദേശിച്ചു. 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും അന്വേഷണം എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നടത്തണമെന്നും കോടതി ഉത്തരവിട്ടു.

 അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കൂടി കേസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കോടതി തള്ളി. അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാവുകയാണെങ്കിൽ അപ്പോൾ മുഖ്യമന്ത്രിയെ കേസിൽ ഉൾപ്പെടുത്താമെന്നും കോടതി പറഞ്ഞു. എറണാകുളം തൃശൂർ ജില്ലകളിൽ നിന്നും മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത ഏക്കർ കണക്കിന് ഭൂമിയാണ് സന്തോഷ് മാധവൻ ഇടനിലക്കാരനായ െഎ.ടി പദ്ധതിക്കായി അനുവദിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.