കോട്ടയം: ഇടത് മുന്നണി കാശ് വാങ്ങി സീറ്റ് തീരുമാനിച്ചുവെന്ന് പി.സി ജോർജ്. മുന്നണിയിൽ ഫാരിസ് അബൂബക്കർമാരും ചാക്ക് രാധാകൃഷ്ണൻമാരും സ്ഥാനാർഥികളെ തീരുമാനിക്കുന്ന സ്ഥിതിയുണ്ടായി. തന്നോട് ഇടത് മുന്നണി കാണിച്ചത് ചതിയും നെറികേടുമാണെന്നും പി.സി ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സീറ്റ് നിഷേധിച്ചുവെങ്കിലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ ധാരണയിൽ മാറ്റമുണ്ടാകില്ല. താനാരെയും ചതിക്കില്ല. ചതിച്ചവരോട് ദൈവം തന്നെ ചോദിക്കും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പി. ജയരാജൻ നേരിട്ട് ആവശ്യപ്പെട്ടിട്ടാണ് കണ്ണൂരിലെ സി.പി.എം യോഗങ്ങളിൽ പ്രസംഗിക്കാൻ പോയത്. അന്ന് പിണറായി വിജയൻ കേരളത്തിലുണ്ടായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
ഗൗരിയമ്മയെ എ.കെ.ജി സെന്‍റർ കയറ്റി ഇറക്കി കഞ്ഞിയില്ലെന്ന പറഞ്ഞത് പോലെയായി. താൻ ഇടതുമുന്നണിയുമായി സഹകരിക്കുമെന്നാണ് ഒരു നേതാവ് പറഞ്ഞത്. വെള്ളം കോരിയാണോ വിറക് വെട്ടിയാണോ താൻ സഹകരിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.