പി.സി. ജോർജിന്‍റെ പ്രതികരണങ്ങൾ സീറ്റ് ലഭിക്കാത്തതിന്‍റെ വെപ്രാളം മൂലം -പി.സി. ജോസഫ്

കോട്ടയം: പി.സി. ജോർജിന്‍റെ പ്രതികരണങ്ങൾ സീറ്റ് ലഭിക്കാത്തതിന്‍റെ വെപ്രാളം മൂലമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് പി.സി. ജോസഫ്. പൂഞ്ഞാറിലെ ഒരു വ്യക്തി മാത്രമാണ് ജോർജ്. നല്ല സ്ഥാനാര്‍ഥികളെയാണ് ബിഷപ്പുമാര്‍ പിന്തുണക്കുക. തെരഞ്ഞെടുപ്പിന് ശേഷം ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ ശക്തി മനസിലാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു,

പൂഞ്ഞാര്‍ സീറ്റ് പി.സി. ജോര്‍ജിന് നല്‍കാതെ ജനാധിപത്യ കേരള കോണ്‍ഗ്രസിനാണ് എല്‍.ഡി.എഫ് നല്‍കിയത്. പി.സി.ജോസഫ്, മുന്‍ എം.പി വക്കച്ചന്‍ മറ്റത്തില്‍ എന്നിവരെയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.