ബേപ്പൂര്‍: ഒപ്പനപ്പാട്ടിന്‍െറ താളച്ചുവടുകള്‍ക്കൊപ്പം തെയ്യംതിറയുടെ മുഖച്ചായം ചാര്‍ത്തി സാദിഖ് മാത്തോട്ടം എന്ന കലാകാരന്‍ സാഹോദര്യത്തിന്‍െറയും മതേതരത്വത്തിന്‍െറയും നിറച്ചാര്‍ത്താവുന്നു. സ്കൂള്‍ യുവജനോത്സവങ്ങളില്‍ ഒപ്പന, ദഫ്മുട്ട്, വട്ടപ്പാട്ട്, അറബനമുട്ട് എന്നീ വിഭാഗങ്ങളിലെല്ലാം വിജയം നേടിയത് സാദിഖ് മാത്തോട്ടത്തിന്‍െറ ശിഷ്യഗണങ്ങള്‍തന്നെ. മാപ്പിളകലകളെ നെഞ്ചേറ്റിയ സാദിഖ് മാത്തോട്ടം 1984ലെ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ മാപ്പിളപ്പാട്ട് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. പിന്നീട് മാപ്പിളകലകള്‍ക്കൊപ്പമുള്ള യാത്രയില്‍ ഹൈന്ദവകലകളുടെ മുഖച്ചായങ്ങളിലേക്കും നീങ്ങി. വടകരയിലും കണ്ണൂരിലും അരങ്ങേറുന്ന ചില തെയ്യംതിറകളുടെ മുഖച്ചായങ്ങള്‍ക്കു പിറകിലും ഈ കലാകാരന്‍െറ കരസ്പര്‍ശമുണ്ട്.
26 വര്‍ഷമായി സാദിഖ് മാപ്പിളകലകളുടെ പ്രചാരണത്തിനും പരിശീലനത്തിനുമായി ഓടിനടക്കുന്നു. പലരും കലയെ പണസമ്പാദനമാര്‍ഗമായി കാണുമ്പോള്‍ സാദിഖ് അതില്‍നിന്ന് വേറിട്ടശബ്ദമാണ്. ഇപ്പോഴത്തെ വട്ടപ്പാട്ടിന്‍െറ ആദ്യരൂപമായ ആണ്‍ ഒപ്പനയുടെ പരിശീലനത്തില്‍ കേരളത്തില്‍തന്നെ ഒന്നാമനായി അറിയപ്പെടുന്നതും സാദിഖാണ്. വട്ടപ്പാട്ട്, ഒപ്പന, അറബനമുട്ട് എന്നീ ഇനങ്ങളില്‍ ഗവ. ഗണപത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എം.എം ഹൈസ്കൂള്‍, ഹിമായത്തുല്‍ ഇസ്ലാം സ്കൂള്‍, മലപ്പുറം ക്രൈസ്റ്റ് സ്കൂള്‍, കോട്ടയം ഹോളിക്രോസ് സ്കൂള്‍, കാലിക്കറ്റ് വനിത പോളിടെക്നിക്, ദേവഗിരി കോളജ് എന്നീ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ മാപ്പിളകലയില്‍ അംഗീകാരം നേടിക്കൊടുക്കുന്നതില്‍ സാദിഖ് മാത്തോട്ടം എന്ന കലാകാരന്‍െറ പങ്ക് വലുതാണ്. രണ്ടാം മാറാട് കലാപത്തിന്‍െറ വേളയില്‍ പ്രദേശത്ത് മതസ്പര്‍ധ നിലനില്‍ക്കുമ്പോള്‍ മാറാട് ചെമ്പയില്‍ ചിറ്റേക്കാട്ട് ക്ഷേത്രത്തിലെ തിറയുടെ മുഖക്കോലമിടാന്‍ എത്തിയ സാദിഖ് മാത്തോട്ടത്തോട് ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. സാദിഖ് തിരിച്ചുനടക്കുന്നതിനിടെ തന്‍െറ കൈപിടിച്ച് ക്ഷേത്രം അവകാശികള്‍ ഭക്ഷണം വിളമ്പിത്തന്ന് തിറയുടെ അണിയറയില്‍ ചായക്കോലമിടാന്‍ ഇരുത്തിച്ചതും ഈ കലാകാരന്‍െറ മനസ്സില്‍ ഇന്നും നിറയുന്നു. ജാതിയുടെയും മതത്തിന്‍െറ മതില്‍ക്കെട്ടുകള്‍ക്കപ്പുറത്തുള്ള സ്നേഹക്കൂട്ടായ്മകളാണ് ഓരോ കലകള്‍ എന്നും സാദിഖ് മാത്തോട്ടം പറയുന്നു. നിരവധി കഥകളി, തെയ്യം, തിറ കലാകാരന്മാരുമായി സാദിഖ് മാത്തോട്ടത്തിന് ഹൃദയംഗമായ ബന്ധമുണ്ട്.പെരുമഴക്കാലം എന്ന സിനിമയിലെ മെഹറുബ ഗാനത്തിന്‍െറയും അലിഭായ്, ലോകനാഥന്‍ ഐ.എ.എസ് തുടങ്ങി ചിത്രങ്ങളുടെയും കൊറിയോഗ്രഫി നിര്‍വഹിച്ചതും സാദിഖ് മാത്തോട്ടമാണ്. ഭാര്യ: സുലൈഖ. ഏകമകന്‍ ആദില്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.