ശ്രീനഗര്‍: കശ്മീരില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പി.ഡി.പിയും ബി.ജെ.പിയും ധാരണ. സര്‍ക്കാര്‍ രൂപവത്കരണത്തിന് സന്നദ്ധത അറിയിച്ച് ഇരുപാര്‍ട്ടികളുടെയും പ്രതിനിധികള്‍ ഗവര്‍ണര്‍ എന്‍.എന്‍. വോഹ്റയെ അടുത്തദിവസം കാണും.
പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി മുഖ്യമന്ത്രിയും ബി.ജെ.പിയുടെ നിര്‍മല്‍ സിങ് ഉപമുഖ്യമന്ത്രിയുമായുള്ള പുതിയ കാബിനറ്റിനാണ് ധാരണയായത്. മുഫ്തി മുഹമ്മദ് സഈദിന്‍െറ മന്ത്രിസഭയിലും നിര്‍മല്‍ സിങ് ഉപമുഖ്യമന്ത്രിയായിരുന്നു.
മന്ത്രിസഭാ രൂപവത്കരണത്തിന് പി.ഡി.പി മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ വെള്ളിയാഴ്ച ചേര്‍ന്ന ബി.ജെ.പി നിയമസഭാസാമാജികരുടെ യോഗത്തില്‍ അംഗീകാരം ലഭിച്ചതോടെയാണ് അനിശ്ചതത്വം തീര്‍ന്നത്. സര്‍ക്കാര്‍ രൂപവത്കരണത്തിന് പി.ഡി.പി തങ്ങളെ സമീപിക്കുകയായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സാത് ശര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നേരത്തേ, സര്‍ക്കാര്‍ രൂപവത്കരണം വഴിമുട്ടിയ സാഹചര്യത്തില്‍ ഗവര്‍ണര്‍ ഇരുപാര്‍ട്ടികള്‍ക്കും നോട്ടീസ് അയച്ചിരുന്നു.
തുടര്‍ന്ന്, വെള്ളിയാഴ്ച വൈകുന്നേരം രണ്ടു പാര്‍ട്ടികളുടെയും നേതാക്കള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച തീരുമാനിച്ചിരുന്നതാണ്. എന്നാല്‍, അതിന് മുന്നോടിയായി നടന്ന ബി.ജെ.പി സാമാജികരുടെ യോഗം സഖ്യത്തിന് ഐകകണ്ഠ്യേന അംഗീകാരം നല്‍കുകയായിരുന്നു.
അതേസമയം, സര്‍ക്കാര്‍ രൂപവത്കരണത്തിന് പി.ഡി.പി പുതിയ വ്യവസ്ഥകള്‍ വെച്ചിട്ടില്ളെന്നും പഴയധാരണയുടെ അടിസ്ഥാനത്തില്‍തന്നെയാകും സര്‍ക്കാര്‍ മുന്നോട്ടുപോവുകയെന്നും ശര്‍മ വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെഹബൂബ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രശ്നപരിഹാര വഴിതെളിഞ്ഞത്.
തുടര്‍ന്ന്, പാര്‍ട്ടി എം.എല്‍.എമാരുമായി ആലോചിച്ച് ഉചിതതീരുമാനം കൈക്കൊള്ളുമെന്ന് മെഹബൂബ അറിയിച്ചു. വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് പി.ഡി.പി സന്നദ്ധത അറിയിക്കുകയും മെഹബൂബയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.