പുത്തൻവേലിക്കരയിൽ കോൺഗ്രസ് പ്രതിഷേധം

പറവൂർ: മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലം വിവാദസ്വാമി സന്തോഷ് മാധവൻ ഉൾപ്പെടുന്ന കമ്പനിക്ക് നല്‍കിയ സർക്കാർ നടപടിക്കെതിരെ കോൺഗ്രസ് പ്രദേശിക ഘടകത്തിന്‍റെ പ്രതിഷേധം. പുത്തൻവേലിക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകർ വിവാദമായ താഴാഞ്ചിറ പാടശേഖരത്തിൽ കൊടി നാട്ടി പ്രതിഷേധസമരം നടത്തി. സന്തോഷ് മാധവൻ വാങ്ങിക്കൂട്ടിയ പാടശേഖരം മിച്ചഭൂമിയായി നിലനിർത്തണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

അതേസമയം, ഇതേ ആവശ്യമുന്നയിച്ച് സി.പി.ഐ, ഡി.വൈ.എഫ്.ഐ, ബി.ജെ.പി പ്രവർത്തകരും പ്രതിഷേധ സമരം നടത്തി. പ്രദേശത്ത് കൊടി നാട്ടിയ പ്രവർത്തകർ ഭൂമി ആർക്കും വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.