മന്ത്രി പി.കെ. ജയലക്ഷ്മിക്കെതിരെ പോസ്റ്റർ

കല്‍പറ്റ: മാനന്തവാടി അടക്കമുള്ള പ്രദേശങ്ങളിൽ മന്ത്രി പി.കെ ജയലക്ഷ്മിക്കെതിരെ വ്യാപക പോസ്റ്ററുകൾ. കൈപ്പത്തി ചിഹ്നത്തില്‍ ജയിച്ച് ആര്‍.എസ്.എസുകാരിയായി പ്രവര്‍ത്തിക്കുന്ന സ്ഥാനാർഥിയെ ഇനി വേണ്ടെന്നാണ് പോസ്റ്ററിൽ പറയുന്നത്. ജയലക്ഷ്മി കൈപ്പത്തി ചിഹ്നത്തില്‍ ഇനി മത്സരിക്കേണ്ടെന്നും സേവ് യൂത്ത് കോണ്‍ഗ്രസിന്‍റെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ കുറച്ചു കാലമായി മന്ത്രിക്കെതിരെ കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും വിമത പ്രവർത്തനം നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമാകാം നഗരത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളെന്ന് റിപ്പോർട്ട്. എന്നാൽ, മന്ത്രിക്കെതിരെ പോസ്റ്റർ പതിച്ചിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.

കൊയിലാണ്ടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതാപട്ടികയിലുള്ള കെ.പി അനില്‍ കുമാറിനെതിരെയും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. കൊയിലാണ്ടി സീറ്റിൽ പ്രാദേശിക നേതാവിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് കോണ്‍ഗ്രസിന്‍റെ പേരിലാണ് പോസ്റ്റര്‍ പ്രചരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.