ജി.സി.ഡി.എയുടെ അപ്പാര്‍ട്മെന്‍റ് വാടകലോബിക്ക്

കൊച്ചി: സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാകുന്ന കാക്കനാട്ട് വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) നിര്‍മിച്ച ഫ്ളാറ്റ് സമുച്ചയം വാടകലോബിക്ക് കൈമാറുന്നു. കാക്കനാട് സിവില്‍ സ്റ്റേഷന് സമീപം സീ പോര്‍ട്ട്-എയര്‍ പോര്‍ട്ട് റോഡിനോട് ചേര്‍ന്ന് ജി.സി.ഡി.എയുടെ 25 ഫ്ളാറ്റ് ഉള്‍പ്പെടുന്ന അഞ്ചുനില കെട്ടിടമായ സ്റ്റുഡിയോ അപ്പാര്‍ട്മെന്‍റാണ് വാടകക്ക് നല്‍കുന്നതിന് ഇടനിലക്കാര്‍ക്ക് കൈമാറുന്നത്.

ചൊവ്വാഴ്ച നടക്കുന്ന ലേലത്തില്‍ 25 ഫ്ളാറ്റും മൊത്തമായി അഞ്ചുവര്‍ഷത്തേക്ക് സ്വന്തമാക്കുന്നവര്‍ക്ക് കെട്ടിടം ദിവസവാടകക്കോ മാസവാടകക്കോ മറിച്ചുനല്‍കാനാകും. ഒരുഫ്ളാറ്റിന് 4000 രൂപ പ്രകാരം ഒരുവര്‍ഷത്തേക്ക് ചുരുങ്ങിയത് 12ലക്ഷം രൂപ വാടക കണക്കാക്കിയാണ് ലേലം. അതേസമയം, അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ നാലര കോടിയിലേറെ മൂല്യമുള്ള കെട്ടിടം സ്വന്തം നിലയില്‍ വിറ്റഴിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട സാഹചര്യത്തിലാണ് വാടകക്ക് കൈമാറുന്നതെന്നാണ് ജി.സി.ഡി.എയുടെ വിശദീകരണം.

കാക്കനാട് പ്രത്യേക സാമ്പത്തികമേഖലയോട് ചേര്‍ന്നുള്ള അപ്പാര്‍ട്മെന്‍റ് ഇടനിലക്കാര്‍ മുഖേന വാടകക്ക് നല്‍കുന്നതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് പരാതികള്‍ അപേക്ഷകരില്‍ ചിലര്‍ എറണാകുളം കലക്ടര്‍ അടക്കമുള്ളവര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.