പെരുമ്പാവൂര്‍: റഷ്യന്‍ വിമാനദുരന്തത്തില്‍ മരിച്ച മലയാളി ദമ്പതികളായ വെങ്ങോല ബഥനി കുരിശിന് സമീപം ചാമക്കാലയില്‍ വീട്ടില്‍ മോഹനന്‍െറ മകന്‍ ശ്യാം മോഹന്‍െറയും ഭാര്യ അഞ്ജുവിന്‍െറയും ഡി.എന്‍.എ ടെസ്റ്റിന് രക്തസാമ്പിള്‍ ശേഖരിച്ചു. ശ്യാമിന്‍െ മാതാപിതാക്കളായ മോഹനന്‍െറയും ഷീജയുടെയും അഞ്ജുവിന്‍െറ മാതാവ് ഗീതയുടെയും രക്തസാമ്പിളുകളാണ് ശേഖരിച്ചത്. അതേസമയം, മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഇവരുടെ കുടുംബാംഗങ്ങളില്‍പെട്ട മൂന്ന് ബന്ധുക്കള്‍ക്ക് റഷ്യയിലേക്ക് പോകാനുള്ള സൗകര്യം വിമാനകമ്പനി ഒരുക്കിയെങ്കിലും പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ പോകുന്നില്ളെന്ന് ഇന്ത്യന്‍ എംബസിയെ അറിയിച്ചു.
മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്ന വിവരം സംസ്ഥാന സര്‍ക്കാറിന്‍െറ ഡല്‍ഹിയിലെ റെസിഡന്‍റ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ ഐ.എ.എസ് ഞായറാഴ്ച വൈകുന്നേരം നാലിന് വീട്ടിലേക്ക് വിളിച്ച് അറിയിക്കുകയായിരുന്നു. നടപടികള്‍ക്കായി ജില്ലാ കലക്ടറെ ചുമതപ്പെടുത്തിയതിന്‍െറ അടിസ്ഥാനത്തില്‍ മലയിടംതുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്ന് അധികൃതരത്തെി രാത്രി രക്തസാമ്പിള്‍ ശേഖരിച്ചു.
ശനിയാഴ്ച വെളുപ്പിന് റഷ്യയിലെ റോസ്റ്റോവ് ഒണ്‍ ഡോണ്‍ വിമാനത്താവളത്തിലുണ്ടായ ദുരന്തത്തില്‍ മലയാളി ദമ്പതികളടക്കം 62 പേരാണ് കൊല്ലപ്പെട്ടത്. ശ്യാം മോഹന്‍െറയും ഭാര്യ അഞ്ജുവിന്‍െറയും റഷ്യയിലെ സുഹൃത്തുക്കള്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമം നടത്തുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫിസില്‍നിന്ന് വീട്ടുകാര്‍ക്ക് വിവരം നല്‍കിയിരുന്നു. ദമ്പതിമാര്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തിന്‍െറ എം.ഡി വിദേശ ടൂറിലാണ്. ഇദ്ദേഹം തിങ്കളാഴ്ചയേ റഷ്യയില്‍ തിരിച്ചത്തെൂ. ഇതിനുശേഷമേ കമ്പനിയുടെ ഭാഗത്തുനിന്നുള്ള മറ്റ് കാര്യങ്ങള്‍ തീരുമാനമാകൂ. ഇതേ കമ്പനിയില്‍ ജോലിചെയ്യുന്ന ദമ്പതികളുടെ രണ്ടു സുഹൃത്തുക്കള്‍ ഇപ്പോള്‍ നാട്ടിലുണ്ട്. ഇവരും കമ്പനി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച കോട്ടയത്തുണ്ടായിരുന്ന മുഖ്യമന്ത്രി വീട്ടുകാരുമായി കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.