അടൂർ പ്രകാശും ടി.എൻ പ്രതാപനും ഫേസ്ബുക്കിലൂടെ ഏറ്റുമുട്ടുന്നു

തിരുവനന്തപുരം: കരുണ എസ്റ്റേറ്റ് വിഷയത്തിൽ കോൺഗ്രസിനുള്ളിലെ പോര് ഫേസ്ബുക്ക് യുദ്ധമായി മാറുന്നു.  'പ്രതികാരത്തിന്‍റെ പ്രതാപമല്ല' എന്‍റെ ലക്ഷ്യം പ്രവൃത്തിയുടെ സത്യസന്ധതയാണ് എന്നാണ് ഇത് സംബന്ധിച്ച് മന്ത്രി അടൂർ പ്രകാശ് ഇന്ന് ഫേസ്ബുക്കിൽ കുറിച്ചത്. പേര് പോസ്റ്റിൽ ഒരിടത്തും ഉപയോഗിച്ചിട്ടില്ലെങ്കിലും കോൺഗ്രസ് നേതാവ് പ്രതാപനെതിരെയാണ് പോസ്റ്റെന്ന് വ്യക്തമാണ്. മന്ത്രിസഭയിലെ ബിജു രമേശിന്‍റെ പുതിയ ബന്ധു സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുന്നതായി സംശയിച്ച് ടി.എന്‍ പ്രതാപനിട്ട ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയാണ് ഇത്.

വേലി തന്നെ വിളവു തിന്നുന്നതിൽ ദുഖമുണ്ട്. ആരോഗ്യകരമായ വിമർശനങ്ങളെ അതീവ ഗൗരവത്തോടെയും വ്യക്തിപരമായ വിമർശനങ്ങളെ അതീവ പുച്ഛത്തോടെയും അവഗണിക്കുന്നു എന്നാണ് റവന്യൂ മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്.

 

 

'പ്രതികാരത്തിന്റെ പ്രതാപമല്ല' എന്റെ ലക്ഷ്യം പ്രവൃർത്തിയുടെ സത്യസന്ധതയാണ്....വേലി തന്നെ വിളവു തിന്നുന്നതിൽ ദുഖമുണ്ട്...ആ...

Posted by Adoor Prakash on Thursday, March 17, 2016
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.