തൃശൂര്‍: ‘യു.ഡി.എഫ് സര്‍ക്കാറിനെ പൊതുസമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്താനും ഭരണത്തുടര്‍ച്ച ഇല്ലാതാക്കി എല്‍.ഡി. എഫിനെ അധികാരത്തില്‍കൊണ്ടുവരുന്നതിനും ശ്രമിച്ചുവരുന്ന പ്രമുഖ മദ്യക്കച്ചവടക്കാരനായ ബിജു രമേശിന്‍െറ ‘മന്ത്രിസഭയിലെ പുതിയബന്ധു’ യു.ഡി.എഫ് തുടര്‍ന്ന് അധികാരത്തില്‍ വരാതിരിക്കാന്‍ ബാര്‍ ഉടമകളുമായി ഗൂഢാലോചന നടത്തുന്നുണ്ടോ’ എന്ന് ടി.എന്‍.പ്രതാപന്‍ എം.എല്‍.എക്ക് സംശയം. ഇപ്പോള്‍ നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പിടിവാശി കാണിക്കുന്നത് ഈ ഗൂഢാലോചനയുടെ അവസാന ഭാഗമാണോ എന്നാണ് പ്രതാപന്‍െറ ചോദ്യം.
മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റും നേര്‍ക്കുനേര്‍ കൈയുയര്‍ത്തിയ കരുണ എസ്റ്റേറ്റ് വിഷയത്തില്‍ മന്ത്രി അടൂര്‍പ്രകാശിനെതിരെ പരോക്ഷ വിമര്‍ശവുമായി പ്രതാപന്‍െറ ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ സംശയം. മെത്രാന്‍ കായലും, കടമക്കുടിയും, കരുണ എസ്റ്റേറ്റും ഇടുക്കിയിലെ പീരുമേട്ടിലെ ഭൂമികളും, പത്തനംതിട്ടയിലെ ഭൂമി പതിച്ചു നല്‍കിയത് അടക്കം പ്രവര്‍ത്തനങ്ങള്‍ കെ.പി.സി.സി പ്രസിഡന്‍റിനെയും പാര്‍ട്ടിയെും വെല്ലുവിളിക്കുന്ന സമീപനമാണെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ? ഇനിയും പലതും പ്രതീക്ഷിക്കാമോ? എന്ന ചോദ്യങ്ങള്‍ പോസ്റ്റിലുണ്ട്. സത്യം പറയുന്നവര്‍ക്കും തിരുത്തണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കും നേരെ, കല്ളെറിയരുതെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.