കൊച്ചി: ആലപ്പുഴ തീരത്തുനിന്ന് പിടികൂടിയ ഇറാനിയന്‍ ബോട്ടിലുണ്ടായിരുന്ന സാറ്റ്ലൈറ്റ് ഫോണിന്‍െറയും അനുബന്ധ ഇലക്ട്രിക് ഉപകരണങ്ങളുടെയും പരിശോധനാ ഫലം കോടതിയില്‍ സമര്‍പ്പിച്ചു. സി-ഡാക് (ദി സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്) ആണ് പരിശോധന പൂര്‍ത്തിയാക്കി എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി കെ.എം. ബാലചന്ദ്രന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇവ ഏതെങ്കിലും തരത്തിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനത്തിനോ കള്ളക്കടത്തിനോ ഉപയോഗിച്ചതായി കണ്ടത്തൊനായില്ളെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതോടെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന 12 പേര്‍ക്കെതിരെയും ഒരു തരത്തിലുള്ള തെളിവുമില്ളെന്ന് വ്യക്തമായി. എന്നാല്‍, പിടിയിലായ 11 പേരെ ഒഴിവാക്കാനും ഇവര്‍ സഞ്ചരിച്ച ഇറാനിയന്‍ ബോട്ടായ ബറൂക്കിയുടെ ക്യാപ്റ്റന്‍ മുഹമ്മദ് ബലോചിനെ മാത്രം പ്രതിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കാനുമുള്ള നീക്കത്തിലാണ് എന്‍.ഐ.എ.
സമുദ്രാതിര്‍ത്തി ലംഘിച്ചതിന് മാരിടൈം സോണ്‍സ് ഓഫ് ഇന്ത്യ (റഗുലേഷന്‍ ഓഫ് ഫിഷിങ് ബൈ ഫോറിന്‍ വെസല്‍സ്) ആക്ട് 1981 പ്രകാരമുള്ള കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തുക. ബോട്ടില്‍നിന്ന് പിടിച്ചെടുത്ത സീഡികള്‍ ഹിന്ദി സിനിമയുടേതാണെന്ന് വ്യക്തമായി. ഇതോടെ പിടിയിലായവര്‍ക്കെതിരെ കൂടുതല്‍ പരിശോധനക്കോ അന്വേഷണത്തിനോ ഇനി ശ്രമിക്കേണ്ടതില്ളെന്നും ഉടന്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാനുമാണ് അന്വേഷണ സംഘത്തിന്‍െറ തീരുമാനം. മാസങ്ങള്‍ക്കുമുമ്പ് ആലപ്പുഴ തീരത്തുനിന്ന് 58.5 നോട്ടിക്കല്‍ മൈല്‍ അകലെ കടലിന്‍െറ അടിത്തട്ടില്‍ നടത്തിയ പരിശോധനയിലും ഒരു തെളിവും ലഭിച്ചിരുന്നില്ല. പരിശോധന വിഫലമായിരുന്നുവെന്ന റിപ്പോര്‍ട്ടാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യനല്‍കിയത്. അത്യാധുനിക സമുദ്ര പര്യവേക്ഷണ കപ്പലായ ആര്‍.വി സമുദ്ര രത്നാകറിന്‍െറ സഹായത്തോടെയായിരുന്നു എന്‍.ഐ.എ പരിശോധന . ബോട്ടിലുണ്ടായിരുന്നവര്‍ കടലിലേക്കിട്ടത് മത്സ്യബന്ധന വലയായിരുന്നെന്നും മറ്റൊന്നും കണ്ടത്തൊനായില്ളെന്നും എന്‍.ഐ.എ വ്യക്തമാക്കി.
ജൂലൈയിലാണ് സമുദ്രാതിര്‍ത്തി ലംഘിച്ച ‘ബറൂക്കി’ എന്ന ഇറാനിയന്‍ ബോട്ട് തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.