കൊച്ചി: അവസാനഘട്ടത്തില്‍ മാത്രം തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത് വൈകിപ്പിക്കണമെന്ന ഹരജിയില്‍ ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷന്‍െറ നിലപാട് തേടി. മേയ് 16ന് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ പെരുമാറ്റച്ചട്ടം നടപ്പാക്കിയാല്‍ മതിയെന്ന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷന്‍ അംഗം ഇന്‍ഫന്‍റ് തോമസ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍െറ നടപടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് ആദ്യവാരം മുതല്‍തന്നെ പെരുമാറ്റച്ചട്ടം കേരളത്തിലും നടപ്പാക്കിയത് ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് തടസ്സമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ. എസ്. സനല്‍കുമാര്‍ മുഖേന കോടതിയെ സമീപിച്ചത്.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം വരുന്നത് ഏപ്രില്‍ 22നാണ്. ഈ സാഹചര്യത്തില്‍ ഏപ്രില്‍ ഒന്നിനുമുമ്പ് പെരുമാറ്റച്ചട്ടം സംസ്ഥാനത്ത് നടപ്പാക്കേണ്ട ആവശ്യമില്ല. ഇങ്ങനെ ചെയ്യുന്നത് പെരുമാറ്റച്ചട്ടത്തിന്‍െറതന്നെ ലംഘനമാണ്. പഞ്ചായത്തിന്‍െറ പദ്ധതികളും മുന്‍കൂട്ടി പ്രഖ്യാപിച്ച വാര്‍ഷികപദ്ധതിക നടപ്പാക്കാനാവാത്ത അവസ്ഥയാണെന്നും ഹരജിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.