നിയമസഭാതെരഞ്ഞെടുപ്പ്: കരിപ്പൂര്‍ സ്ഥലമേറ്റെടുക്കല്‍ നിര്‍ത്തിവെച്ചു

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള സ്ഥലമേറ്റെടുക്കലിന്‍െറ തുടര്‍പ്രവൃത്തികള്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിന് മുമ്പ് പ്രദേശവാസികളെ പ്രകോപിപ്പിക്കേണ്ടെന്നാണ് ഇവര്‍ക്ക് ലഭിച്ച നിര്‍ദേശം. പാര്‍ട്ടി പിരിവെടുത്ത് നഷ്ടപരിഹാരം നല്‍കിയിട്ടാണെങ്കിലും സ്ഥലമേറ്റെടുക്കുമെന്ന് മുസ്ലിംലീഗ് വ്യക്തമാക്കിയിരുന്നു.
സ്ഥലം നഷ്ടമാകുന്ന പള്ളിക്കല്‍, കൊണ്ടോട്ടി, നെടിയിരുപ്പ് ഭാഗങ്ങളിലുള്ളവര്‍  സമരവുമായി രംഗത്തുണ്ട്. എന്തുവില കൊടുത്തും സ്ഥലമേറ്റെടുക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ഈ നിലപാട് തെരഞ്ഞെടുപ്പില്‍ ബാധിക്കുമെന്നാണ് ലീഗ് ഭയക്കുന്നത്. സി.പി.എമ്മും സ്ഥലമേറ്റെടുപ്പിന് അനുകൂലമാണ്. എന്നാല്‍, ഇരുപാര്‍ട്ടികളുടെയും പ്രാദേശിക നേതൃത്വം സ്ഥലംവിട്ടുകൊടുക്കില്ളെന്ന ഉറച്ച നിലപാടിലാണ്.
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സ്ഥലമേറ്റെടുക്കലുമായി ശക്തമായി മുന്നോട്ടുപോകുമെന്നാണറിയുന്നത്. സ്പെഷല്‍ തഹസില്‍ദാര്‍ അവസാനമായി കരിപ്പൂരില്‍ വിളിച്ച യോഗത്തിലും ഇരകള്‍ നിലപാട് കടുപ്പിച്ചിരുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.