Posted On
date_range Updated On
date_range ടോമിന്‍ ജെ. തച്ചങ്കരി കേന്ദ്ര ഗതാഗത ഉന്നതാധികാരസമിതിയില്‍
തിരുവനന്തപുരം: കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രൂപവത്കരിച്ച ഗതാഗത-റോഡ് സുരക്ഷാ ഉന്നതാധികാരസമിതിയില്‍ കേരള ഗതാഗത കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയെ ഉള്‍പ്പെടുത്തി. രാജസ്ഥാന്‍ ഗതാഗതമന്ത്രി യൂനുസ്ഖാന്‍െറ നേതൃത്വത്തിലുള്ള സമിതിയില്‍ തച്ചങ്കരിക്കുപുറമേ രാജസ്ഥാന്‍, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ ഗതാഗതകമീഷണര്‍മാരാണ് ഉള്‍പ്പെടുന്നത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായും സാങ്കേതികവിദഗ്ധരുമായും അനുബന്ധവകുപ്പുകളുമായും ചര്‍ച്ചചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കലാണ് സമിതിയുടെ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.