വൃക്ക നല്‍കാന്‍ സഹോദരി തയാര്‍; ചികിത്സാ ചെലവിന് വഴികാണാതെ യുവാവ്

കാരാട്: സലീമിന് വൃക്ക ദാനംചെയ്യാന്‍ സഹോദരി തയാറാണ്. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പക്ഷേ സഹോദരിയുടെ ഈ സന്നദ്ധത മാത്രം പോരാ. വൃക്ക മാറ്റിവെക്കാനും തുടര്‍ചികിത്സക്കുമായി 10 ലക്ഷം രൂപയെങ്കിലും ചെലവഴിച്ചാലേ വാഴയൂര്‍ തിരുത്തിയാട് പാണ്ടിയാലക്കല്‍ സലീമിന് കൈവിട്ടുപോവുന്ന ജീവിതം തിരിച്ചുപിടിക്കാനാവൂ.

വൃക്കകള്‍ തകരാറിലായി ഗുരുതരനിലയിലായ സലീമിന്‍െറ ജീവന്‍ രക്ഷിക്കാന്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. സ്വന്തം സഹോദരി വൃക്ക ദാനംചെയ്യാന്‍ സന്നദ്ധത അറിയിച്ചെങ്കിലും ചികിത്സക്ക് വേണ്ട 10 ലക്ഷം രൂപ എവിടെനിന്ന് കണ്ടത്തൊനാവുമെന്ന ആശങ്കയിലാണ് യുവാവിന്‍െറ കുടുംബം.രോഗികളായ മാതാപിതാക്കളും മൂന്നു കുഞ്ഞുങ്ങളും ഭാര്യയുമടങ്ങിയ കുടുംബത്തിന്‍െറ ഏകപ്രതീക്ഷയാണ് ഈ യുവാവ്.

വൃക്കരോഗബാധിതനായതോടെ വലിയൊരു കുടുംബത്തിന്‍െറ ആശ്രയമാണ് നഷ്ടമാവുന്നത്. സുമനസ്സുകളുടെ സഹായം മാത്രമാണ് ഈ യുവാവിന്‍െറ പ്രതീക്ഷ. സലീമിന്‍െറ ചികിത്സക്കായി ജനപ്രതിനിധികളും സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് പാണ്ടിയാലക്കല്‍ സലീം ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ. മൂസ ഫൗലദ് (കണ്‍), പി.കെ. ഉണ്ണിപ്പെരവന്‍ (ചെയര്‍), കെ. അബ്ദുല്‍ ഗഫൂര്‍ (ട്രഷ) എന്നിവരടങ്ങിയ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. എസ്.ബി.ടി രാമനാട്ടുകര ബ്രാഞ്ചില്‍ 67355728653 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ടി.ആര്‍ 0000859.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.