തിരുവനന്തപുരം: അധ്യാപക പാക്കേജ് ഉത്തരവിന് വ്യക്തത വരുത്താനുള്ള സര്‍ക്കാര്‍ ശ്രമത്തിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതിയില്ല. കഴിഞ്ഞ ജനുവരി 29ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച പാക്കേജ് ഉത്തരവിലാണ് വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഡി.ഡി.ഇ, ഡി.ഇ.ഒ, എ.ഇ.ഒമാരുടെ യോഗം ഇതിനായി സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, വ്യക്തത വരുത്തി സര്‍ക്കുലര്‍ മതിയാകില്ളെന്നും ഭേദഗതി ഉത്തരവ് വേണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പും നിയമവകുപ്പും നിലപാട് സ്വീകരിച്ചു.
ഇതോടെയാണ് തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി തേടാന്‍ തീരുമാനിച്ചത്. ഇതിനായി ഫയല്‍ കമീഷന് അയച്ച് ഒരാഴ്ച പിന്നിട്ടെങ്കിലും നടപടിയായിട്ടില്ല. നേരത്തേ ഇറക്കിയ ഉത്തരവില്‍നിന്ന് വ്യത്യസ്തമായി പുതിയ ആനുകൂല്യങ്ങള്‍കൂടി പ്രഖ്യാപിക്കുന്നതാണ് ഭേദഗതി ഉത്തരവെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍െറ നിലപാട്. അതിനാല്‍ ഇക്കാര്യത്തില്‍ വിശദപരിശോധന ആവശ്യമുണ്ടെന്നും കമീഷന്‍ നിലപാട് സ്വീകരിച്ചു.
ഇതോടെ അധ്യാപക പാക്കേജ് ഉത്തരവ് പ്രകാരം തസ്തിക നിര്‍ണയവും നിയമനാംഗീകാരവും നല്‍കുന്നതും അനിശ്ചിതത്വത്തിലായി. ജനുവരി 29ന് ഇറക്കിയ ഉത്തരവില്‍ ഒന്നാമത്തെ അധ്യാപക തസ്തികക്ക് വേണ്ട അധ്യാപക വിദ്യാര്‍ഥി അനുപാതം മാത്രമേ വ്യക്തമാക്കിയിട്ടുള്ളൂ. രണ്ടാമത്തെയും തുടര്‍ന്നുവരുന്ന തസ്തികകള്‍ക്കും വേണ്ട കുട്ടികളുടെ എണ്ണം സംബന്ധിച്ച് ഈ ഉത്തരവില്‍ പരാമര്‍ശങ്ങളില്ലായിരുന്നു. നടപടികള്‍ സ്തംഭനത്തിലായതോടെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ കഴിഞ്ഞ 25ന് വിദ്യാഭ്യാസ ഓഫിസര്‍മാരുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചത്. യോഗത്തിലുണ്ടായ തീരുമാന പ്രകാരമാണ് വ്യക്തത വരുത്തി സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തത്.
രണ്ടു ദിവസത്തിനകം സര്‍ക്കുലര്‍ പുറപ്പെടുവിച്ച് മാര്‍ച്ച് 15നകം തസ്തിക നിര്‍ണയവും നിയമനാംഗീകാരം നല്‍കലും പൂര്‍ത്തിയാക്കാനായിരുന്നു വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കുള്ള നിര്‍ദേശം. ഇതു പൊതുവിദ്യാഭ്യാസ വകുപ്പില്‍ എത്തിയപ്പോഴാണ് സര്‍ക്കുലര്‍ മതിയാകില്ളെന്നും ഭേദഗതി ഉത്തരവ് അനിവാര്യമാണെന്നും അഭിപ്രായമുയര്‍ന്നത്. ഇതിനെതുടര്‍ന്നാണ് ഫയല്‍ നിയമവകുപ്പിനും തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമീഷനിലേക്കും പോയത്. കമീഷന്‍െറ തീരുമാനം നീണ്ടാല്‍ വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടെ നിയമനാംഗീകാരവും ശമ്പളവും ഇനിയും വൈകും. 2011 ജൂണിന് ശേഷം വിവിധ തസ്തികകളില്‍ നിയമനം നേടിയ എയ്ഡഡ് സ്കൂള്‍ അധ്യാപകരാണ് ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.