ന്യൂഡൽഹി: യെമനിൽ ഭീകരരുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട മലയാളി സിസ്റ്റർ സാലി ഇന്ന് നാട്ടിലേക്ക് പുറപ്പെടും. യാത്രാ വിവരം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. സിസ്റ്റർ സാലി സുരക്ഷിതയാണെന്നും ഫോണിൽ സംസാരിച്ചതായും സുഷമ സ്വരാജ് അറിയിച്ചു.
മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് യാത്ര പുറപ്പെടുമെന്നാണ് ലഭിച്ച വിവരം. എന്നാൽ, ഭീകരർ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിനെകുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെഅറിയിച്ചു.
മൂന്നര വർഷമായി യെമനിലെ മിഷനറീസ് ഒാഫ് ചാരിറ്റി വൃദ്ധ സദനത്തിലെ സൂപ്പീരിയറാണ് സിസ്റ്റർ സാലി. ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റം സ്വദേശിയാണ്. ഭീകരരുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് സിസ്റ്റർ രക്ഷപ്പെട്ടത്.
അതേസമയം, വൃദ്ധ സദനത്തിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ജിബൂട്ടിയിലെ ക്യാംപ് ഒാഫീസ് വഴി വിദേശകാര്യ മന്ത്രാലയം നടത്തുകയാണ്.
മാർച്ച് നാലിനാണ് 80 പേർ താമസിക്കുന്ന തെക്കൻ യെമനിലെ വൃദ്ധ സദനത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയത്. വെടിവെപ്പിൽ നാല് കന്യാസ്ത്രീകൾ അടക്കം 16 പേർ കൊല്ലപ്പെട്ടു. റാഞ്ചി സ്വദേശി സിസ്റ്റർ അൻസലവും രണ്ട് റുവാണ്ടക്കാരും ഒരു കെനിയക്കാരിയുമാണ് മരിച്ച കന്യാസ്ത്രീകൾ.
Yemen - I have spoken to Sister Sally - an Indian national from Kerala. She is safe and will be evacuated today itself.
— Sushma Swaraj (@SushmaSwaraj) March 7, 2016
However, our Camp office in Djibouti is trying to ascertain the whereabouts of Father Tom Uzhunnalil so that we can secure his release./3
— Sushma Swaraj (@SushmaSwaraj) March 5, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.