Posted On
date_range Updated On
date_range രാജ്യസഭാ ഇലക്ഷന്‍ മാര്‍ച്ച് 21ന്
തിരുവനന്തപുരം: ഏപ്രിലില്‍ ഒഴിവുവരുന്ന 13 രാജ്യസഭാസീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 21ന് നടത്തുമെന്ന് ഇലക്ഷന്‍ കമീഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. എ.കെ. ആന്‍റണി, കെ.എന്‍. ബാലഗോപാല്‍, ടി.എന്‍. സീമ എന്നിവര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന മൂന്ന് ഒഴിവുകളിലേക്കാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടത്തുക.
പഞ്ചാബ് (അഞ്ച്), അസം (രണ്ട്), ഹിമാചല്‍പ്രദേശ് (ഒന്ന്), ത്രിപുര (ഒന്ന്), നാഗാലാന്‍ഡ് (ഒന്ന്) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഒഴിവുകള്‍. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 11ഉം പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 14ഉം ആണ്. 21ന് വൈകീട്ട് അഞ്ചിന് വോട്ടെണ്ണല്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.