സരിതയെ ആദ്യം കണ്ടത് മുഖ്യമന്ത്രിയുടെ ഒാഫീസിൽ വെച്ച് -ടെനി ജോപ്പൻ

കൊച്ചി: സോളാർ കേസ് പ്രതി സരിത എസ് നായരെ അറിയാമെന്ന് മുഖ്യമന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ടെനി ജോപ്പൻ. സരിതയെ ആദ്യം കാണുന്നത് മുഖ്യമന്ത്രിയുടെ ഒാഫീസിൽ വെച്ചാണെന്ന് ജോപ്പൻ സോളാർ കമീഷനിൽ മൊഴി നൽകി.

2011 മുതൽ സരിതയെ അറിയാം.സരിതയും ശ്രീധരൻ നായരും മുഖ്യമന്ത്രിയെ നേരിൽ കണ്ടതായി തനിക്കറിയില്ല. തന്‍റെ ഫോണിലാണ് മന്ത്രിമാരും എം.എൽ.എമാരും മാധ്യമപ്രവർത്തകരും മുഖ്യമന്ത്രിയെ വിളിച്ചിരുന്നത്. ഫോൺകോളുകൾ ആദ്യം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നില്ല. പരാതികൾ ഉയർന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഫോണുകൾ കൈമാറിയതെന്നും ജോപ്പൻ മൊഴി നൽകി.

താനും സരിതയും തമ്മിലുള്ള ബന്ധം മുഖ്യമന്ത്രിക്ക് അറിയില്ലായിരുന്നു. സരിതയും താനും സംസാരിച്ചത് കുടുംബ കാര്യങ്ങളാണ്. സോളാര്‍ ഇടപാടില്‍ തനിക്ക് അഞ്ച് പൈസപോലും കിട്ടിയിട്ടില്ല. ബിജു രാധാകൃഷ്ണനെ ആദ്യം കാണുന്നത് ജയിലില്‍ വച്ചാണ്. ബിജു സോളാര്‍ കമീഷന് മുന്നില്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നും ടെനി ജോപ്പന്‍ മൊഴി നല്‍കി.

 

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് സരിത എസ്. നായരെ കണ്ടിട്ടുണ്ടെന്ന് ടെനി ജോപ്പന്റെ മൊഴി

Read more at: http://www.asianetnews.tv/news/kerala/Over-250-Calls-Made-to-CM-through-Tenny-Joppan-s-Phone-55201
മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് സരിത എസ്. നായരെ കണ്ടിട്ടുണ്ടെന്ന് ടെനി ജോപ്പന്റെ മൊഴി

Read more at: http://www.asianetnews.tv/news/kerala/Over-250-Calls-Made-to-CM-through-Tenny-Joppan-s-Phone-55201
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.